Advertisment

മാഞ്ചസ്റ്ററിൽ ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാർച്ച് 2,3,4 തീയ്യതികളിൽ

New Update

മാഞ്ചസ്റ്റർ:  മാഞ്ചസ്റ്റർ സെന്റ്.മേരീസ് ക്നാനായ ചാപ്ലൈൻസിയുടെ ആഭിമുഖ്യത്തിൽ വിഥിൻഷോ പീൽ ഹാളിലുള്ള സെന്റ്. എലിസബത്ത് ദേവാലയത്തിൽ മാർച്ച് രണ്ട് മുതൽ നാല് വരെ നടക്കുന്ന നോമ്പുകാല ധ്യാനം പ്രശസ്ത സുവിശേഷ പ്രഘോഷകനും വാഗ്മിയുമായ റവ.ഫാ. ടോമി എടാട്ട് നേതൃത്വം നൽകും.

Advertisment

മാർച്ച് രണ്ടാം തീയ്യതി വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെയും മൂന്നാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതൽ 6 വരെയും നാലാം തീയ്യതി ഞായറാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 6 വരെയുമാണ് ധ്യാന ദിവസങ്ങളിലെ സമയക്രമം.

publive-image

വലിയ നോമ്പ് കാല ധ്യാനവും വചന ശുശ്രൂഷയും ഭൗതികമായ ആഘോഷങ്ങളും ജഡികമായ സന്തോഷങ്ങളെയും നിയന്ത്രിച്ച് ഒരോ വ്യക്തിയേയും ആദ്ധ്യാത്മികമായി ദൈവിക സന്നിധിയിലേക്ക് എത്തിക്കുവാൻ ലഭിക്കുന്ന വലിയ അവസരമാണ്.

പശ്ചാത്തപിച്ച് പാപത്തിൽ നിന്നകന്ന് പ്രാർത്ഥനയിലും അതുവഴി പരിശുദ്ധാത്മാവിൽ നിറയുവാനും ലഭിക്കുന്ന അസുലഭ സന്ദർഭമായി, ധ്യാനത്തിൽ ഹൃദയ വിശുദ്ധിയോടെ പങ്ക് ചേർന്ന് വലിയ ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ റവ.മോൺസിഞ്ഞോർ. സജി മലയിൽ പുത്തൻപുരയിൽ സ്വാഗതം ചെയ്യുന്നു.

ധ്യാന ദിവസങ്ങളിൽ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നാണ്.

ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം: 

സെൻറ്. എലിസബത്ത് ചർച്ച്,

48 ലെമൺഡ് റോഡ്,

പീൽഹാൾ,

M22 5 BD.

Advertisment