Advertisment

മാഞ്ചസ്റ്ററിൽ എം.എം.സി.എയുടെ ഓണാഘോഷവും സംഗീത സായാഹ്നവും വഴി ലഭിച്ച പണം കേരളത്തിന് കൈത്താങ്ങാകും...

New Update

മാഞ്ചസ്റ്റർ:  മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (എം.എം.സി.എ) തങ്ങളുടെ ഓണാഘോഷവും, കേരളത്തിലെ പ്രളയദുരിത ബാധിതരെ സഹായിക്കുന്നതിനായി നടത്തിയ ചാരിറ്റി സംഗീത സായാഹ്ന പരിപാടിയും വലിയ വിജയമായി. സാധാരണ വലിയ ആഘോഷമായി സംഘടിപ്പിക്കാറുള്ള ഓണാഘോഷ പരിപാടികൾ തികച്ചും ലളിതമായിട്ടാണ് സംഘടിപ്പിച്ചത്‌. ഓണസദ്യയിൽ ഏകദേശം അഞ്ഞൂറോളം പേർ സംബന്ധിച്ചു.

Advertisment

publive-image

കേരളത്തിലെ പ്രളയദുരന്തത്തിൽ മരണമടഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്, അസോസിയേഷന്റെ ഒരു വർഷം നീണ്ട് നിൽക്കുന്ന പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും പൊതുയോഗവും യു കെ സിവിൽ സർവ്വീസിലെ ഏക ഉന്നത ഉദ്യോഗസ്ഥനായ ഡോ.അനൂജ് മാത്യു ഉദ്ഘാടനം ചെയ്തു. എം.എം. സി.എ പ്രസിഡന്റ് അലക്സ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.

publive-image

സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിച്ച ചടങ്ങിൽ യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, മൈക്ക് കേയിൽ എം.പി., മാഞ്ചസ്റ്റർ സിറ്റി കൗൺസിലർമാരായ എഡി ന്യൂമാൻ, ബ്രയാൻ. ഒ. നീൽ, മുൻ പ്രസിഡന്റുമാരായ റെജി മടത്തിലേട്ട്, കെ.കെ.ഉതുപ്പ്, ജോബി മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മുൻ പ്രസിഡന്റുമാരെ യോഗത്തിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.

publive-image

ജി.സി.എസ്.ഇ പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയ അഭിഷേക് അലക്സ്, ജിക്കു ജെയിൻ, ഓസ്റ്റിൻ ഷിജു, ഷാരോൺ മനോജ് എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യൻ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

അനേഖ അലക്സ്, ആഷ്ലി ജോസ് എന്നിവർ അവതാരകരായി യോഗനടപടികൾ ആരംഭിച്ചു. എം.എം.സി.എ വിമൻസ് അവതരിപ്പിച്ച തിരുവാതിരയോടെ ആരംഭിച്ച കലാ പരിപാടികളിൽ എം.എം.സി.എ ഡാൻസ് സ്കൂളിലെ കുട്ടികളും മറ്റ് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിത്യസ്തമായ കലാ പ്രകടനങ്ങൾ ഉണ്ടായിരുന്നു. ഡാൻസ് ടീച്ചർ ദിവ്യ രഞ്ജിത്ത്, കൾച്ചറൽ കോഡിനേറ്റർ ലിസി എബ്രഹാം എന്നിവർ കലാ പരിപാടികൾക്ക് നേതൃത്വം നൽകി.

publive-image

വൈകുന്നേരം 5 ന് ആരംഭിച്ച ചാരിറ്റി സംഗീത സായാഹ്നത്തിന് ഗായകരായ രഞ്ജിത്ത് ഗണേഷ്, ഷാജു ഉതുപ്പ്, ബെന്നി ജോസഫ്, റോയ് മാത്യു, ഷിബു ബോൾട്ടൻ, മിന്റോ ആൻറണി, പ്രീതാമിന്റോ, സനൽ ജോൺ, ജയൻ ജോൺ, ഷാജി കല്ലടാന്തിയിൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

ഉന്നത നിലവാരം പുലർത്തിയ ഗാനമേളയും,കോമേഡിയനായ അശോക് ഗോവിന്ദിന്റെ കോമഡിയും സ്പോട്ട് ഡബ്ബിംഗും, അതിലുമുപരിയായി രാധേഷ് നായരുടെ നേതൃത്വത്തിൽ 16 പേർ അടങ്ങുന്ന "മാഞ്ചസ്റ്റർ മേളം'' ഫുൾ ടീം അവതരിപ്പിച്ച മേളവും കാണികൾക്ക് നല്ലൊരു സ്റ്റേജ് പ്രോഗ്രാം ആസ്വദിച്ചതിന്റേയും കണ്ടതിന്റെയും അനുഭവമായി. ജോജോ തോമസിന്റെ നേതൃത്വത്തിൽ ജെ.ജെ. ഓഡിയോസ് ശബ്ദവും വെളിച്ചവും ക്രമീകരിച്ചു. രാത്രി 9 മണിയോടെ പരിപാടികൾ അവസാനിച്ചു.

publive-image

ടീം എം.എം.സി.എ അംഗങ്ങളായ സാബു ചാക്കോ, ഹരികുമാർ പി.കെ, റോയ് ജോർജ്, ആഷൻ പോൾ, ബിജു.പി.മാണി, ജോബി മാത്യു, ജോബി തോമസ്, മോനച്ചൻ ആന്റണി, കുര്യാക്കോസ് ജോസഫ്, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

ഓണാഘോഷവും ചാരിറ്റി സംഗീത സായാഹ്നവും വൻ വിജയമാക്കുവൻ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള നന്ദി രേഖപ്പെടുത്തി.

Advertisment