Advertisment

സസക്സ് മുതല്‍ ലിവര്‍പൂള്‍ വരെ. 'യുക്മ കേരളാ പൂരം 2018' റോഡ് ഷോയ്ക്ക് ആവേശകരമായ സ്വീകരണം

author-image
admin
New Update
വർഗീസ് ഡാനിയേൽ
Advertisment
യുക്മ പി. ആർ. ഒ

ജൂണ്‍ 30 ശനിയാഴ്ച്ച നടക്കുന്ന 'കേരളാ പൂരം 2018'ലെ പ്രധാന ഇനമായ മത്സരവള്ളംകളിയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റോഡ്‌ ഷോ ബ്രിട്ടണിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി പര്യടനം തുടരുന്നു. ചരിത്രപ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡ്‌ പട്ടണത്തിനു സമീപമുള്ള ഫാര്‍മൂര്‍ തടാകത്തില്‍ നടക്കുന്ന വള്ളംകളി മത്സരം അത്രെയേറെ ആവേശമാണ് യു.കെ മലയാളികള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്.

വിജയികള്‍ക്ക്‌ നല്‍കുന്ന എവറോളിങ്‌ ട്രോഫിയുമായി റോഡ്‌ ഷോ ക്യാപ്റ്റന്‍ ടിറ്റോ തോമസിന്റെ നേതൃത്വത്തിലാണ് പര്യടനം നടക്കുന്നത്. കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് ജേതാവായ ശില്പി അജയന്‍ വി. കാട്ടുങ്ങല്‍ രൂപകല്പന ചെയ്ത്‌ നിര്‍മ്മിച്ച ചുണ്ടന്‍ വള്ളത്തിന്റെ രൂപത്തിലുള്ള എവര്‍റോളിങ് ട്രോഫിയാണ് ജേതാക്കള്‍ക്ക് നല്‍കപ്പെടുന്നത്.

publive-image

ട്രോഫിയുമായി റോഡ് ഷോ എത്തിച്ചേരുന്ന സ്ഥലങ്ങളിലെ മലയാളി അസോസിയേഷന്‍ ഭാരവാഹികളുടേയും മറ്റ്‌ സാമൂഹിക സാംസ്ക്കാരിക സംഘടനാ നേതാക്കന്മാരുടേയും നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു.

ടിനി ടോം വിശിഷ്ടാതിഥിയായെത്തിയ ബജ്ജേഴ്സ് ഹില്‍

ആവേശത്തിന്റെ ആര്‍പ്പുവിളികളുമായി ജൂണ്‍ 30തിന് യുക്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ജലമാമാങ്കത്തിന്റെ കേളികൊട്ടുമായി നടത്തപ്പെടുന്ന റോഡ് ഷോയ്ക്ക് സസക്സ് ബജ്ജേഴ്സ് ഹില്‍ മിസ്‍മ ആരവങ്ങളുയര്‍ത്തുന്ന സ്വീകരണം നല്‍കി.

മിഴിവാര്‍ന്ന ആഘോഷച്ചടങ്ങുകള്‍ക്ക് തിരിതെളിച്ച് പ്രശസ്ത ചലച്ചിത്ര താരം ടിനി ടോം പറഞ്ഞത്, ലോകത്ത് പലയിടത്തും പോയിട്ടുണ്ടെങ്കിലും പ്രവാസി മലയാളികള്‍ക്കിടയില്‍ വള്ളംകളിയുടെ ആരവം ആദ്യമാണെന്നാണ് അനുഭവിക്കുന്നതെന്നാണ്. പ്രശസ്ത ശില്പി അജയന്‍ കാട്ടുങല്‍ സൃഷ്ടിച്ച ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയിലുള്ള ട്രോഫി കണ്ട് ടിനി ടോം സംഘാടകരെ പ്രത്യേകം അഭിനന്ദിച്ചു.

മിസ്‍മ പ്രസിഡന്റ് ജോഷി ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, ബോട്ട് റേസ് ടീം മാനേജ്മെന്റ് ചുമതലയുള്ള ജേക്കബ് കോയിപ്പള്ളി, ഒഫീഷ്യല്‍ ലെസണിങ് ചുമതലയുള്ള സന്ദീപ് പണിക്കര്‍, യുക്മ സൗത്ത് ഈസ്റ് റീജണല്‍ സെക്രട്ടറി അജിത്ത് വെണ്മണി എന്നിവര്‍ സംസാരിച്ചു.

മിസ്‍മയ്ക്ക് വേണ്ടി സെക്രട്ടറി സിബി തോമസ്, വൈസ് പ്രസിഡന്റ് ജിജോ അരയത്ത്, ജോയിന്റ് സെക്രട്ടറി ഡിലു ജിമ്മി,ട്രഷറര്‍ ഗംഗാ പ്രസാദ്, കൂടാതെ മിസ്‍മ അഡ്വൈസറി/ഏക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളും എന്നിവര്‍ സ്വീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. അറുപതിലേറെ കുടുംബങ്ങള്‍ ഒന്നിച്ചണിനിരന്ന വലിയോരാഘോഷമായി റോഡ്ഷോ സ്വീകരണം മാറി.

publive-image

ഇപ്സ്വിച്ച് ടീമിന്റെ സ്വീകരണം പരിശീലനവേളയില്‍

ഇപ്സ്വിച്ച് ടീമംഗങ്ങള്‍ റോഡ് ഷോ ക്യാപ്റ്റനും ട്രോഫിയ്ക്കും സ്വീകരണം നല്‍കിയത് പീറ്റര്‍ബറോയിലെ പരിശീലനവേദിയില്‍. റോഡ് ഷോയുടെ അനുഭവത്തില്‍ തികച്ചും വേറിട്ട ഒരു സ്വീകരണമായി മാറി പീറ്റര്‍ബറോയിലേത്.

കഴിഞ്ഞ വര്‍ഷം പരിശീലനമില്ലാതെ എത്തിയപ്പോള്‍ ആദ്യ എട്ട് സ്ഥാനങ്ങളിലെത്താന്‍ സാധിച്ച ഇപ്സ്വിച്ച് ഇത്തവണ കടുത്ത പരിശീലനം നടത്തിയാണ് മത്സരത്തിനെത്തുന്നതെന്ന് ബോധ്യപ്പെട്ടുവെന്ന് പറഞ്ഞ റോഡ് ഷോ ക്യാപ്റ്റന്‍ എല്ലാ വിജയാശംസകളും ടീമിന് നേര്‍ന്നു. ടീം ക്യാപ്റ്റന്‍ ഷിബി വിറ്റ്സ് റോഡ്ഷോയ്ക്ക് സ്വാഗതം ആശംസിച്ചു. ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ് കൂടിയായ ബാബു മങ്കുഴി ക്യാപ്റ്റനേയും കേരളാ പൂരത്തേയും പരിചയപ്പെടുത്തി.

വൈസ് ക്യാപ്റ്റന്‍ ബെന്നി തോമസ്, ജെയിന്‍ കുര്യാക്കോസ്, സെബാസ്റ്റ്യന്‍ ഭരണിക്കുളങ്ങര, ആന്റു എസ്തപ്പാന്‍, പോള്‍ ഗോപുരത്തിങ്കല്‍, ഷാജു കടമറ്റം, ബിബിന്‍ ആഗസ്തി, പ്രദോഷ് വഴുതനപ്പള്ളി, ജിജോ സെബാസ്റ്റ്യന്‍, മാത്യു, തങ്കച്ചന്‍ മത്തായി എന്നിവര്‍ നേതൃത്വം നല്‍കി.

publive-image

ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം

കേരളാ പൂരം 2018 റോഡ് ഷോയ്ക്ക് വോള്‍വര്‍ഹാം​പ്ടണില്‍ നടന്ന ഇടുക്കി ജില്ലാ സംഗമ വേദിയില്‍ സ്വീകരണം നല്‍കി. പ്രഥമവള്ളംകളി മത്സരത്തിന് ഇറങ്ങി കരുത്ത് തെളിയിച്ച ഇടുക്കി ജില്ലാ സംഗമം ഈ വര്‍ഷം മികച്ചപോരാളികളുടെ നിരയുമായാണ് മത്സരത്തിനിറങ്ങുന്നത്.

മലയോരകരുത്തിന് മുന്നില്‍ മറ്റ് ടീമുകള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്ന ഉറച്ച വിശ്വാസമാണ് ഇടുക്കി സംഗമം ടീമിനുള്ളത്. റോഡ് ഷോയുടെ ഭാഗമായി ക്യാപ്റ്റന്‍ ടിറ്റോ തോമസിന്റെ നേതൃത്വത്തിലെത്തിയ ടീമിനെ ആര്‍പ്പുവിളികളൊടെയാണ് ഇടുക്കി സംഗമം സ്വീകരിച്ചത്. യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജോ. ട്രഷറര്‍ ജയകുമാര്‍ നായര്‍ എന്നിവരും സ്വീകരണയോഗത്തില്‍ പങ്കെടുത്തു.

യുക്മയുടെ മുതിര്‍ന്ന നേതാവും ഇടുക്കി സംഗമം ചെയര്‍മാനുമായ പീറ്റര്‍ താണോലില്‍ ക്യാപ്റ്റനെ പരിചയപ്പെടുത്തി റോഡ് ഷോയുടേയും കേരളാ പൂരത്തിന്റേയും പ്രത്യേകതകളെപ്പറ്റി പ്രസംഗിച്ചു. റോയി മാത്യു, ബെന്നി മേച്ചേരി, ബാബു തോമസ്, സിജോ വേലംകുന്നേല്‍, സൈജു ജോ, ജിമ്മി ജേക്കബ്, വിമല്‍ റോയ് എന്നിവര്‍ നേതൃത്വം നല്‍കി.

publive-image

ലൂട്ടണില്‍ റോഡ് ഷോയ്ക്ക് സ്വീകരണം നല്‍കി

ലൂട്ടണില്‍ നടന്ന ഈസ്റ്റ് ആംഗ്ലിയ കായികമേളയോട് അനുബന്ധിച്ച് കേരളാ പൂരം റോഡ് ഷോയ്ക്ക് സ്വീകരണം നല്‍കി. യുക്മ ദേശീയ ജോ. സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ ബൊക്കെ നല്‍കി ക്യാപ്റ്റന്‍ ടിറ്റോ തോമസിനെ സ്വീകരിച്ചു.

മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ ക്യാപ്റ്റനെ പരിചയപ്പെടുത്തി പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്​മ നേതാക്കളായ ബാബു മങ്കുഴി, കുഞ്ഞുമോന്‍ ജോബ്, ജോജോ തെരുവന്‍, മാത്യു വര്‍ക്കി, ജോജോ ജോയ്, സോണി ജോര്‍ജ്, അലക്സ് ലൂക്കോസ്, ബിജേഷ് ചാത്തോത്ത്, റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു.

ബര്‍മ്മിങ്ഹാം ബി.സി.എം.സിയില്‍ ഉജ്ജ്വല സ്വീകരണം

ഈ വര്‍ഷത്തെ മത്സരവള്ളംകളിയില്‍ ഏറെ വിജയപ്രതീക്ഷ വച്ച് പുലര്‍ത്തുന്ന ബര്‍മ്മിങ്ഹാം​ ബി.സി.എം.സി ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ ട്രോഫിയുമായെത്തിയ റോഡ് ഷോയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്.

ക്യാപ്റ്റന്‍ ടിറ്റോ തോമസിനേയും ടീം മാനേജ്മെന്റിന്റെ ചുമതലയുള്ള ജയകുമാര്‍ നായരുമാണ് റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. ബോട്ട് ക്ലബ് ക്യാപ്റ്റന്‍ ജോമോന്‍ കുമരകം , ബി.സി.എംസി സെക്രട്ടറി ബോബന്‍ സിറിയക്, ഷിജി ബിനു, സാജന്‍ കരുണാകരന്‍, സിറോഷ് ഫ്രാന്‍സിസ്, രാജീവ് ജോണ്‍, ജോബി ആന്റണി, റെജി വര്‍ഗ്ഗീസ് , ജോളി തോമസ്, കോട്ടയം ജോയ്, സ്റ്റീഫന്‍ ചാണ്ടി എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

publive-image

കെറ്ററിങില്‍ റോഡ്ഷോയ്ക്ക് വമ്പന്‍ വരവേല്പ്

നോര്‍ത്താംപ്ടണ്‍ഷെയറിലെ കെറ്ററിങില്‍ റോഡ് ഷോയ്ക്ക് ഗംഭീര വരവേല്പാണ് നല്‍കിയത് അസോസിയേഷന്റെയും ബോട്ട് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗത്തിന് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബു വടക്കന്‍ ക്യാപ്റ്റന്‍ ടിറ്റോ തോമസിനെ ഹാരമണിയിച്ച് സ്വീകരിച്ചു.

ബോട്ട് ക്ലബ് ക്യാപ്റ്റന്‍ സിബു ജോസഫ് ക്യാപ്റ്റനെ പരിചയപ്പെടുത്തിയും യുക്മ സംഘടിപ്പിക്കുന്ന വള്ളംകളിയുടെ പ്രാധാന്യം വ്യക്തമാക്കിയും പ്രസംഗിച്ചു. സോബിന്‍ ജോണ്‍, ജിമ്മി, മനോജ് വര്‍ക്കി, മനോജ് എബ്രാഹം, ലിജോ ജോസ്, ജോം മാക്കീല്‍ എന്നിവര്‍ പ്രസംഗിച്ചു. ആല്‍ഫി​ ഷിന്‍സണ്‍, സ്റ്റീവ് മത്തായി, ജെറിക്ക് സോബിന്‍ ആരണ്‍ ജ്ജോര്‍ജ്, ലെനോ ജോസഫ്, ബിജു ബേബി, ജോബിന്‍ മാക്കീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ലെസ്റ്ററില്‍ റൊഡ്ഷോയ്ക്ക് സ്വീകരണം; സ്പോണ്‍സര്‍ ചെക്ക് കൈമാറി

ലെസ്റ്ററില്‍ റൊഡ് ഷോ എത്തിയത് ബോട്ട് റേസ് ടീം മാനേജ്മെന്റ് ചുമതലയുള്ള ജയകുമാര്‍ നായരുടെ നേതൃത്വത്തിലാണ്. എല്‍ കെ.സി നേതാക്കളുടേയും ലെസ്റ്റര്‍ ടൈഗേഴ്സ് ബോട്ട് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കിയത്.

ജനറല്‍ കണ്‍വീനര്‍ എബി സെബാസ്റ്റ്യന്‍, അജയ് പെരുമ്പലത്ത്, ടോജോ പെട്ടക്കാട്ട്, ബെന്നി പോള്‍, ജോബി വര്‍ഗ്ഗീസ്, ജോസ് തോമസ്, ജുബിന്‍ ജോസഫ്, മിക്‌ടിന്‍ ജനാര്‍ദ്ദനന്‍, പ്രദീഷ് വര്‍ഗ്ഗീസ്, ടോമി വര്‍ഗ്ഗീസ്, ടോണി വര്‍ഗ്ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ലെസ്റ്റര്‍ ടൈഗേഴ്സ്ന്റെ സ്പോണ്‍സര്‍ ടോംടണ്‍ ട്രാവല്‍സ് എം.ഡി മനോജ് വര്‍ഗ്ഗീസ് ജയകുമാര്‍ നായര്‍ക്ക് ടീം രജിസ്ട്രേഷന്‍ ഫീ അടങ്ങുന്ന ചെക്ക് കൈമാറി.

വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ പരിശീലന സ്ഥലത്ത് ലിവര്‍പൂള്‍ ടീം

ലിവര്‍പൂളുകാര്‍ വള്ളംകളിയുടെ പരിശീലസ്ഥലത്താണ് റോഡ്ഷോയ്ക്ക് സ്വീകരണം ഒരുക്കിയത്. യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പാണ് ട്രോഫിയുമായെത്തിയത്. ലിവര്‍പൂളിന്റെ അജയ്യനായകന്‍ തോമസുകുട്ടി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയാണ് റോഡ് ഷോയെ വരവേറ്റത്.

കഴിഞ്ഞ വര്‍ഷം നടത്തപ്പെട്ട യുക്മയുടെ പ്രഥമ മത്സര വള്ളംകളിയില്‍ 22 വള്ളങ്ങളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടീം. ലിവര്‍പൂളിലെ മേഴ്സീ നദിയുടെ ഇരുകരകളിലുമായി അധിവസിക്കുന്ന ഇരുപതോളും ചുണക്കുട്ടന്മാരുടെ കൂട്ടായ്മയാണ് ലിവര്‍പൂള്‍ ജവഹര്‍ ടീം. ലിവര്‍പൂളിന്റെ ചെമ്പട യുക്മ ട്രോഫിയില്‍ മുത്തമിടാന്‍ അരയും തലയും മുറുക്കിയാണ് ഇത്തവണ ഓക്സ്ഫഡിലേയ്ക്കെത്തുന്നത്.

Advertisment