Advertisment

വാറിംഗ്ടൺ മലയാളി അസ്സോസിയേഷനെ സുരേഷ് നായർ നയിക്കും

author-image
admin
New Update

വാറിംഗ്ടൺ:  വാറിംഗ്ടൺ മലയാളി അസോസിയേഷന്റെ മൂന്നാമത് വാർഷികവും, ഈസ്റ്റർ - വിഷു ആഘോഷങ്ങളും വർണാഭമായി ആഘോഷിച്ചു. ഇക്കഴിഞ്ഞ വിഷുദിനത്തിൽ നടന്ന ആഘോഷങ്ങളിൽ വാർഷിക പൊതുയോഗവും, കൂടാതെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

Advertisment

ഏപ്രിൽ15 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് പ്രസിഡന്റ് പ്രമീള ജോജോയുടെ അദ്ധ്യക്ഷതയിൽ യോഗം ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് സെക്രട്ടറി  സുരേഷ് നായരും, കണക്കുകൾ എബി തോമസും അവതരിപ്പിച്ചു.

publive-image

അതിനു ശേഷം നടന്ന പൊതുചർച്ചകൾക്കുശഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സുരേഷ് നായരെ തിരഞ്ഞെടുത്തു. ജോബി സൈമൺ ആണ് പുതിയ സെക്രട്ടറി. ട്രഷററായി ദീപക് ജേക്കബിനെയും തിരഞ്ഞെടുത്തു. ദീപാ എബി (വൈസ് പ്രസിഡന്റ്), ബിജു ജോയ് (ജോയിന്റ് സെക്രട്ടറി), റിജോ വർഗീസ് (ഓഡിറ്റർ), ആദർശ് ബിജു (യൂത്ത് പ്രതിനിധി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

വൈകിട്ട് 6 മണിക്ക് ആരംഭിച്ച പൊതു സമ്മേളനം യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ഷീജോ വർഗ്ഗീസ് ഉത്ഘാടനം ചെയ്തു. മലയാളി കൂട്ടായ്മകളുടെ ഈ കാലഘട്ടത്തിലെ പ്രസക്തിയെ കുറിച്ചും, കുട്ടികളിൽ കേരള സംസ്കാരം വളർത്തുവാൻ മലയാളി അസോസിയേഷനുകൾ വഹിക്കുന്ന സുപ്രധാന പങ്കിനെ കുറിച്ചും വിശദീകരിച്ച് ഷീജോ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.

വിശിഷ്ടാതിഥിയായി എത്തി ചേർന്ന എത്തിനിക് അസോസിയേഷൻ ചെയർമാൻ ഹസ്സൻ ഖാസി കഴിഞ്ഞ വർഷങ്ങളിൽ മലയാളി സമൂഹം വാറിംഗ്ടൺ കൗൺസിലുമായി സഹകരിച്ചു നടത്തിയ മേളകളെയും, കൈവരിച്ച നേടങ്ങളേയും പരാമർശിച്ച് സമൂഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ച്, സ്ഥാനങ്ങൾ കൈമാറി പഴയ കമ്മിറ്റിക്ക് വേണ്ടി തോമസ് ചാക്കോ നന്ദിയും പറഞ്ഞു.

തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ദേശി നാച്ചിന്റെ ഫ്യൂഷൻ ഡാൻസും ഗാനമേളയും പരിപാടിക്ക് കൂടുതൽ ചാരുത നൽകി. പങ്കെടുത്ത മുഴുവൻ കൂട്ടികൾക്കും വിഷുകൈനീട്ടം നൽകി രാത്രി പത്തു മണിയോടെ പരിപാടികൾക്ക് തിരശ്ശീല വീണു.

Advertisment