Advertisment

സ്വിറ്റ്‌സർലൻഡിൽ കലാമേളയോട് അനുബന്ധിച്ച് കേളി 'ബിരിയാണി ഫെസ്റ്റിവൽ' ഒരുക്കുന്നു

New Update

സൂറിച്ച്:  സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സംഘടനയായ കേളി വര്ഷം തോറും അണിയിച്ചൊരുക്കുന്ന യുവജനോത്സവം "കേളി കലാമേള" മെയ് 19 ,20 തീയ്യതികളിൽ അരങ്ങേറും. കലാമേളയുടെ സമാപനദിനമായ മെയ് 20 ന് വിവിധ രുചിഭേദങ്ങളോടെ കേളി ബിരിയാണി ഫെസ്റ്റിവൽ ഒരുക്കുന്നതാണ്.

Advertisment

എന്നും രുചികരമായ ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ ഒരുക്കുന്ന കേളി ടീം ഈ വർഷം പുതുമയാർന്ന ബിരിയാണി ഉത്സവം ഒരുക്കുന്നു എന്ന പ്രത്യേകത കൂടി ഈ വർഷത്തെ അന്താരാഷ്ട്ര കലാമേളയ്ക്ക് ഉണ്ട്.

publive-image

സ്വിറ്റ്‌സർലണ്ടിന്റെ സാമ്പത്തിക തലസ്ഥാനമായ സൂറിച്ചിലാണ് കലാമേളയ്ക്ക് വേദി ഒരുങ്ങുക. വിവിധ രാജ്യങ്ങളിൽ നിന്നുമായി നാനൂറോളം മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് കൺവീനർ ബിന്ദു മഞ്ഞളി അറിയിച്ചു.

ഇന്ത്യൻ കലകൾ ഭാരതീയരായ കുട്ടികൾക്ക് അഭ്യസിക്കുവാനും ശേഷം അവതരിപ്പിക്കുവാനും ഉള്ള വേദി ഒരുക്കുന്ന യുവജന മേള ആണ് കലാമേള.

publive-image

നാനൂറോളം മത്സരാർത്ഥികൾ ,മൂന്ന് സ്റ്റേജുകൾ , മുപ്പതോളം വിധികർത്താക്കൾ ,ഭക്ഷണത്തിന്റെ കലവറ ഒരുക്കുവാൻ മാത്രം അമ്പതോളം പ്രവർത്തകർ.രണ്ട് ദിനം മുഴുവൻ നീണ്ടു നിൽക്കുന്ന യൂറോപ്യൻ യുവജനോത്സവത്തിന് പ്രത്യേകതകൾ ഏറെയാണ്.

നൃത്തനൃത്ത്യേതര മത്സരങ്ങൾക്ക് പുറമെ ഫോട്ടോഗ്രാഫിയും, ഓപ്പൺ പെയിന്റിങ്ങും, ഷോർട്ട് ഫിലിമിലും മത്സരം ഉണ്ടായിരിക്കുന്നതാണ്.

publive-image

ഇന്ത്യൻ എംബസ്സി , സൂര്യ ഇന്ത്യ എന്നിവരുടെ പിന്തുണയോടെയും സഹകരത്തോടെയുമാണ് കേളി കലാമേള സ്വിറ്റ്‌സർലണ്ടിന്റെ ചത്വരത്തിൽ അരങ്ങേറുന്നത്.സൂര്യ ഇന്ത്യ കലാതിലകം, കലാപ്രതിഭ പട്ടങ്ങൾക്ക് പുറമെ ഏറ്റവും നല്ല പെർഫോമർക്ക് ഫാ.ആബേൽ മെമ്മോറിയൽ അവാർഡും നൽകുന്നതാണ്.

ജേതാക്കൾ എല്ലാവർക്കും കേളി ട്രോഫിയും സെർട്ടിഫിക്കേറ്റും നൽകി ആദരിക്കും.

കഴിഞ്ഞ ഇരുപത് വർഷങ്ങളായി വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പുറമെ കലാമേളയും ഓണവും മറ്റു സാംസ്‌കാരിക പരിപാടികളും നടത്തി വരുന്ന സംഘടനയാണ് കേളി സ്വിറ്റ്‌സർലാൻഡ്. സ്വിറ്റ്‌സർലൻഡിൽ മലയാളം ലൈബ്രറിയും മലയാളം സ്‌കൂളും നടത്തുന്ന കേളി രണ്ടു കോടിയിലധികം രൂപയുടെ സാമൂഹ്യ പ്രവർത്തനം കേരളത്തിൽ ചെയ്തിട്ടുണ്ട്.

Advertisment