സൂറിച്ച്: സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിയുടെ ഓണം പൊന്നോണം 2018 സെപ്റ്റംബർ 8 ന് നടക്കും. ലോക പ്രശസ്ത മ്യുസിക്ക് ബാൻഡ് ആയ സ്റ്റീഫൻ ദേവസ്സി യും ബാൻഡും ആണ് പ്രധാന ആകർഷണം.
സൂറിച്ചിലെ വിശാലമായ ഹെസ്‌ലി ഹാളിൽ ആണ് പതിവ് പോലെ ഈ വർഷവും ഓണാഘോഷം ഒരുക്കുന്നത്. (Heslihalle, Untereheslibachstrasse 33, 8700 Kusnacht, Zürich)
സാമൂഹ്യ പ്രതിബദ്ധതയോടെ വിവിധ കാരുണ്യപ്രവൃത്തികൾ ചെയ്തുവരുന്ന കേളി ഈ പ്രോഗ്രാമിൽ നിന്നുമുള്ള വരുമാനം മുഴുവനും ചാരിറ്റിക്ക് വേണ്ടി വിനിയോഗിക്കും.
രുചികരമായ ഓണസദ്യയും മൂന്ന് മണിക്കൂർ നീളുന്ന സംഗീത വിരുന്നുമായി കേളി പൊന്നോണത്തിന് എല്ലാവരെയും മുൻകൂർ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.