Advertisment

സ്വിറ്റ്സര്‍ലന്‍ഡില്‍ കിഡൂ വെകേഷന്‍സ് ഫാ. തോമസ്‌ പ്ലാപ്പിള്ളില്‍ ഉത്ഘാടനം ചെയ്തു

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

Advertisment

സൂറിക്ക് .   പ്രകൃതി സൗന്ദര്യത്തിന്റെ പറുദീസയായ സ്വിറ്റ്സര്‍ലന്‍ഡില്‍ വിനോദ സഞ്ചാരികള്‍ക്കായ്  നവസംരംഭമായ  കിഡൂ  വെക്കേഷന്‍സ് ( Kidoo Vacations Rent a Car) പ്രവര്‍ത്തനം ആരംഭിച്ചു . സൂറിച്ചിലെ അഫോള്‍ട്ടനില്‍ വച്ച് നടന്ന ചടങ്ങില്‍  റവ. ഫാ. തോമസ്‌ പ്ലാപ്പിള്ളില്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വഹിച്ചു

ചടങ്ങില്‍  നിരവധി  വാണിജ്യ  വ്യവസായ  പ്രമുഖര്‍  പങ്കെടുത്തു. റോബിന്‍ തുരുത്തപ്പിള്ളില്‍  സ്വാഗതം ആശംസിച്ചു ,ജീസണ്‍ അടശ്ശേരി ചടങ്ങില്‍  നന്ദി  പറഞ്ഞു. ആദ്യ ബുക്കിംഗ് സ്വീകരിച്ച് ലാന്‍സ് അറയ്ക്കലിന് താക്കോല്‍ നല്‍കുകയും ചെയ്തു. ക്രിഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സി ഇ ഓ വര്‍ഗീസ്‌ എടാട്ടുകാരന്‍ കിഡൂ വെകേഷന്‍സ് ന്  ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു .

വിന്‍സെന്റ് പറയനിലം സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.ഉപഭോക്താക്കള്‍ക്ക്   മേന്മയേറിയ   സേവനം  ലഭ്യമാക്കുക   എന്ന ലക്ഷ്യത്തോടെയാണ്  തങ്ങള്‍  ടൂറിസം  രംഗത്ത്  കാല്‍വെക്കുന്നതെന്നും   ഏവര്‍ക്കും  ഉല്ലസിച്ച് യാത്ര ചെയ്യാനുതകുന്ന തരത്തിലുള്ള സൌകര്യമാണ്  തങ്ങള്‍ വാഗ്ദാനം  നല്‍കുന്നതെന്നും   അറിയിച്ചു .

സ്വിസ്സിന്റെ മനോഹാരിത ആസ്വദിക്കുവാന്‍  ഗ്രൂപ്പായി  ഇവിടെയെത്തുന്ന മലയാളികള്‍ക്ക്  ഇനിമുതല്‍  യാത്രാക്ലേശം ഒരു പരിധിവരെ  ഒഴിവാക്കുവാന്‍  കിഡൂ വെകേഷന്‍സ് ലൂടെ സാധിക്കും .

ആദ്യ ഘട്ടമായി  ഒന്‍പതു  സീറ്റിന്റെ നവീന സൌകര്യങ്ങളോടും സുരക്ഷാ സംവിധാനങ്ങളോടും കൂടിയ Mercedes vito Tours ഉം , പതിമൂന്നു  സീറ്റിന്റെ Renault Master ഉം ആണ്  ഒരുക്കിയിരിക്കുന്നത്.കിഡൂ വെകേഷന്‍സ് ന്‍റെ സര്‍വീസ് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ വാഹനങ്ങള്‍  സൗജന്യമായി പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും  ക്രമീകരിച്ചിട്ടുണ്ട്

റോബിന്‍ തുരുത്തപ്പിള്ളില്‍ ,വിന്‍സെന്റ് പറയനിലം,ജീസണ്‍ അടശ്ശേരി എന്നീ മൂന്ന് യുവസംരംഭകരാണ് കിഡൂ  വെക്കേഷന്‍സ് ന്‍റെ ഡയരക്ടര്‍മാര്‍.

 

 

 

 

 

 

 

Advertisment