Advertisment

കാർഡിഫ് കലാകേന്ദ്രയും റണ്ണിങ് ഫ്രെയിംസും ചേർന്നൊരുക്കുന്ന 'ഓർമ്മയിൽ ഒരു ഗാനം' എന്ന സംഗീത പരിപാടിയുടെ 7 -മത്തെ എപ്പിസോഡിൽ 'മഞ്ഞലയിൽ മുങ്ങിത്തോർത്തി' എന്ന ഗാനം ക്രീയേറ്റീവ് ഡയറക്റ്ററായ വിശ്വലാൽ ടി. ആർ . ആലപിക്കുന്നു

New Update

1966 -ൽ റിലീസ്സായ കളിത്തോഴൻ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ മാസ്റ്റർ രചിച്ച് ജി. ദേവരാജൻ മാസ്റ്റർ സംഗീതം നൽകി ഭാവഗായകനായ  പി. ജയചന്ദ്രൻ പാടിയ 'മഞ്ഞലയിൽ മുങ്ങിത്തോർത്തി ' എന്ന ഗാനമാണ് ഇവിടെ അവതരിപ്പിക്കുന്നത് . ജയചന്ദ്രൻ ആദ്യമായ് പിന്നണി ഗായകനായി അറിയപ്പെടുന്നത് ഈ ഗാനത്തിലൂടെയാണ്.

Advertisment

https://www.facebook.com/815773181831892/videos/1535251569884046/

മലയാളത്തനിമയുടെ സൗന്ദര്യം തന്റെ ഗാനങ്ങളിലൂടെ അവതരിപ്പിച്ച കവിയും ഗാനരചയ്താവ്യുമായിരുന്നു പി. ഭാസ്കരൻ മാസ്റ്റർ. നിലാവിന്റെ കുളിരും , കാറ്റിന്റെ സാന്ദ്രസംഗീതവും അതുപരത്തുന്ന സുഗന്ധവും എല്ലാം അദ്ദേഹത്തിന്റെ ഗാനങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

1950-ൽ ഇറങ്ങിയ 'ചന്ദ്രിക 'ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ഗാനരച നിർവഹിച്ചത്. മലയാള സിനിമ പിച്ചവച്ചു നടക്കുന്ന നാളുകളിൽ അതിനെ കൈ പിടിച്ചുയർത്തിയ കാരണവർ ആയിരുന്നു അദ്ദേഹം. 300-ൽ ഏറെ ചിത്രങ്ങൾക്കായി 1500-ഓളം ഗാനങ്ങൾ ഒരുക്കി.

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ-നാടക ഗാനങ്ങളിൽ പലതും ദേവരാജൻ മാസ്റ്ററുടേതായിരുന്നു .കർണാടക സംഗീയതത്തിലെ രാഗങ്ങളും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാധുര്യവും നാടൻ ഈണങ്ങളും പാശ്ച്യാത്യ സംഗീതത്തിന്റെ വൈവിധ്യവും എല്ലാം സന്ദർഭോചിതമായി സമന്വയിപ്പിച്ചതാണ് 'ദേവരാജ സംഗീതം'. 343 ചത്രങ്ങൾക്കായി 1730 പരം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. അതിൽ 755 ഗാനങ്ങളും രചിച്ചത് വയലാർ ആയിരുന്നു.

ക്രിയേറ്റീവ് ഡയറക്ടർ : വിശ്വലാൽ രാമകൃഷ്‌ണൻ

ആർട്ട്, കാമറ & എഡിറ്റിംഗ് : ജെയ്സൺ ലോറൻസ്

റിപ്പോർട്ട് : ബെന്നി അഗസ്റ്റിൻ

Advertisment