Advertisment

എം.എം.സി.എ ബോളിവുഡ് ഡാൻസ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു; കീ ബോർഡ് ക്ലാസ്സുകളും ആരംഭിക്കുന്നു

New Update

മാഞ്ചസ്റ്റർ:  മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരിടവേളക്ക് ശേഷം ബോളിവുഡ് ഡാൻസ് ക്ലാസ്സുകൾ ലളിതമായ ചടങ്ങിൽ വച്ച് എം.എം.സി.എ കൾച്ചറൽ കോഡിനേറ്റർ ലിസി എബ്രഹാം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

എം.എം.സി.എ ജനറൽ സെക്രട്ടറി ജനീഷ് കുരുവിള ചടങ്ങിന് സ്വാഗതം ആശംസിച്ചു. പ്രസിഡൻറ് അലക്സ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ജോബി മാത്യു, വൈസ് പ്രസിഡന്റ് ഹരികുമാർ.പി.കെ, ട്രഷറർ സാബു ചാക്കോ, ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യൻ, കമ്മിറ്റിയംഗങ്ങളായ ബിജു.പി.മാണി, ജോബി രാജു, ഡാൻസ് ടീച്ചർ ദിവ്യ രഞ്ജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

publive-image

വിഥിൻഷോ വുഡ് ഹൗസ് പാർക്ക് ലൈഫ് സ്റ്റൈൽ സെന്ററിൽ എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 5 മണി മുതൽ 7 മണി വരെയാണ് ഡാൻസ് ക്ലാസ്സുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കും, സ്ത്രീകൾക്കും വേണ്ടിയാണ് ഡാൻസ് ക്ലാസ്സുകൾ ആരംഭിച്ചിരിക്കുന്നത്. ബോളിവുഡ് ഡാൻസുകൾ പഠിപ്പിക്കുന്നത് ഈ രംഗത്തെ പ്രശസ്തരായ അധ്യാപകരാണ്.

publive-image

അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കീബോർഡ് ക്ലാസ്സുകളും ഉടൻ ആരംഭിക്കുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷക്കാലമായി നടത്തി വരുന്ന കരാട്ടേ ക്ലാസ്സുകൾ തുടർന്ന് വരുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യം വച്ച് കൊണ്ട് നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ഇനിയും കരാട്ടേ, ഡാൻസ്, കീബോർഡ് ക്ലാസ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഭാരവാഹികളുമായി ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു.

publive-image

യുകെയിലെ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിറുത്തുവാനും, കൂടുതൽ കരുത്താർജ്ജിക്കുവാനും ഇതുപോലെയുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ എല്ലാവരേയും ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ചെയ്യുന്നു.

Advertisment