Advertisment

ബോളിവുഡിനെ വിസ്മയിപ്പിച്ച ഇംഗ്ലീഷ് പെൺകൊടികളുടെ ഡാൻസും കൊട്ടും പാട്ടുമായി സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളീ അസോസിയേഷൻന്റ ക്രിസ്മസ് ന്യൂയെർ ആഘോഷം ഇന്ന്

author-image
എബിൻ ബേബി
New Update

പ്രൗഢഗംഭീരമായി വളർന്നു പന്തലിച്ചു യൂ കെയിലെ അറിയപ്പെടുന്ന മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളീ അസോസിയേഷൻ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി ഡിസംബർ മാസത്തിലെ മരം കോച്ചുന്ന തണുപ്പിലും ഒരുങ്ങിക്കഴിഞ്ഞു.

Advertisment

publive-image

എസ് എം എയിലെ അതുല്യരായ കലാപ്രിതിഭകളുടെ കണ്ണഞ്ചിപ്പിക്കുന്ന കലാപരുപാടികൾക്കൊപ്പം ബോളിവുഡിനെ വിസ്മയിപ്പിച്ച ദേശി നാച്ഛ് ഡാന്സര്സ്‌ എന്ന ഇംഗ്ലീഷ് പെണ്കൊടികളുടെ വേദിയെ ഇളക്കിമറിക്കുന്ന അവിസ്മരണീയ പ്രകടനങ്ങൾ, ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ പ്രെസ്റ്റണ് ടീമിന്റ ക്രിസ്മസ് കരോൾ ഗാനങ്ങൾ കൂടിയാകുബോൾ എസ് എം എയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം അവിസ്മരണീയമായ അനുഭവം ആയിരിക്കുമെന്നു ഉറപ്പു.

ഇന്ന് വൈകിട്ട് (30 /12 /2017 ) 5 മണിക്ക് ബ്രോഡ്‌വെൽ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് സമാധാനത്തിന്റയും സ്‌നേഹത്തിന്റയും സന്ദശവുമായി എത്തി ചേരുന്ന ക്രിസ്തു രാജന്റ തിരുപ്പിറവിയുടെ ഓർമ്മ പങ്കുവച്ചും സർവ്വഐശ്യര്യങ്ങളോടെ ഒരു പുതുവത്സരത്ത വരവേൽക്കാനുമായി എസ് എം എയോടൊപ്പം എല്ലാവരേയും സ്വാഗതം ചെയിതുകൊണ്ടു പ്രസിഡന്റ് വിനു ഹോർമിസ്, സെക്രട്ടറി ജോബി ജോസ്, ട്രെഷറർ വിൻസെന്റ് കുര്യാക്കോസ്, കൺവിനിയർ മാരായ ടോമി ജോസഫ്, സിജി സോണിയും മറ്റു ഭാരവാഹികളും ചേർന്നു ഇന്ന് വൈകിട്ടത്തേക്കു എല്ലാം ഒരുക്കി കഴിഞ്ഞു.

Advertisment