follow us

1 USD = 64.815 INR » More

As On 30-03-2017 00:08 IST

കുട്ടികൾക്കായി അവധിക്കാല ധ്യാനം "സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ" ഫെബ്രുവരി 20 മുതൽ. ഫാ.സോജി ഓലിക്കൽ, ഫാ. ഷൈജു നടുവത്താനി എന്നിവർ നയിക്കും

ബാബു ജോസഫ് » Posted : 15/02/2017

സെഹിയോൻ യു കെ കുട്ടികൾക്കായി ഒരുക്കുന്ന അവധിക്കാല ധ്യാനം സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ ഫെബ്രുവരി 20 മുതൽ 24 വരെ മിഡ് വെയിൽസിലെ കെഫൻലീ പാർക്കിൽ നടക്കും. ഫാ.സോജി ഓലിക്കൽ ,ഫാ.ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തിൽ സെഹിയോൻ ടീം ശുശ്രൂഷകൾ നയിക്കും.

പരിശുദ്ധാത്മാഭിഷേകം നിറഞ്ഞ നിരവധിയായ ശുശ്രൂഷകളിലൂടെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികളിലും കൌമാരക്കാരിലും യുവജനങ്ങളിലും യേശുക്രിസ്തുവിനെ പകർന്നുനൽകി ,ജീവിത നവീകരണവും മാനസാന്തരവും നന്മ തിന്മകളുടെ തിരിച്ചറിവും സാദ്ധ്യമാക്കുകവഴി അവരെ കുടുംബത്തിനും സമൂഹത്തിനും മാതൃകയായിക്കൊണ്ട് ക്രിസ്തീയമാർഗത്തിലൂടെ നയിച്ചുകൊണ്ടിരിക്കുന്ന ,റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ യുടെ സ്കൂൾ ഓഫ് ഇവാൻജലൈസേഷനിൽ അവരുടെ ആത്മീയ ,മാനസിക ,ബൌദ്ധിക വളർച്ചയെമുൻനിർത്തിയുള്ള നിരവധി പ്രോഗ്രാമുകളും ക്ലാസ്സുകളും ഉൾപ്പെടുന്നു.

9 വയസ്സുമുതൽ 12 വരെയും 13 മുതൽ പ്രായക്കാർക്കും , പ്രത്യേക വിഭാഗങ്ങളായിട്ടാണ് കിഡ്സ് ഫോർ കിംങ്ഡം ,ടീൻസ് ഫോർ കിംങ്ഡം ടീമുകൾ സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ ധ്യാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിനായുള്ള അവസാനഘട്ട ഒരുക്കങ്ങളും നടന്നുവരുന്നു.

കുട്ടികളുടെ കുടുംബത്തിലും സമൂഹത്തിലുമുള്ള നല്ല പെരുമാറ്റങ്ങളെയും ജീവിതരീതികളെയും പരിചയപ്പെടുത്തുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് ബുക്കിംങ് നടത്താം.

അഡ്രസ്സ്:
Cefen Lea Park
Newtown
SY 16 4 AJ

കൂടുതൽ വിവരങ്ങൾക്ക്:
തോമസ് ജോസഫ് . 07877508926
ബിജു മാത്യു . 07515368239.






:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+