follow us

1 USD = 64.550 INR » More

As On 25-05-2017 15:49 IST

ഇറ്റലിയുടെ ഏറ്റവും വലിയ ബാങ്കായ യൂണി ക്രെഡിറ്റ് ബാങ്ക് തകർച്ചയുടെ വക്കിലേക്ക്

അജിമോൻ മൂർത്തിക്കൽ » Posted : 16/02/2017

ഇറ്റലി: ഇറ്റാലിയൻ ബാങ്കുകളിൽ ഏറ്റവും വലിയ ബാങ്കായ യുണിക്രെഡിറ്റ് ബാങ്ക് തകർച്ചയുടെ വക്കിലേക്ക്. ഇറ്റലിയുടെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് 2016 ൽ ഈ ബാങ്ക് നിരവധി തൊഴിലാളികളെ 2019 ഡിസംബർ 30 ന് മുൻപായി പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നും കര കേറാൻ 13 ബില്യൺ യൂറോയുടെ ഷെയർ പുറത്തിറക്കിയിരുന്നു.



ഇതിൽ 2017 ഫെബ്രുവരി 6 വരെയുള്ള ഷെയർ വിറ്റഴിച്ചത് 38% നഷ്ടത്തിലാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ജീൻ പിയറി പറഞ്ഞു. 2019 അവസാനത്തോടെ 14000 തൊഴിലാളികളെ നീക്കം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്ന കാര്യവും ജീൻ പറയുകയുണ്ടായി.

2016 ലെ ഫൈനാൻഷ്യൽ ഇയറിൽ 11.8 % നഷ്ടത്തിലാണ് ബാങ്ക് ഓടിക്കൊണ്ടിരിക്കുന്നതെന്നും, ഓഹരി വില 6.2 ൽ നിന്നും 5.7 ലേക്ക് നഷ്ടം സംഭവിച്ചതായും അറിയിച്ചു. മാർച് 19 ന് മുൻപായി ഓഹരി വിറ്റഴിച്ചില്ലങ്കിൽ ബാങ്കിൻറെ നില അതീവ ഗുരുതരമാണെന്നും, നിരവധി തൊഴിലാളികളെ നീക്കം ചെയ്യേണ്ടി വരുമെന്നും ജീൻ അറിയിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+