follow us

1 USD = 64.165 INR » More

As On 18-08-2017 18:23 IST

യുക്മയുടെ 2017 ലെ കർമ്മ പരിപാടികൾക്ക് രൂപരേഖയായി - ജനഹൃദയങ്ങൾ കവരുന്ന ദേശീയ കലാമേള നവംബർ 4 ശനിയാഴ്ച

സജീഷ് ടോം » Posted : 16/02/2017

ജനുവരി 12 ഞായറാഴ്ച നടന്ന യുക്മ ദേശീയ നിർവാഹകസമിതിയുടെ ആദ്യ യോഗത്തിൽ 2017 പ്രവർത്തന വർഷത്തെ വിപുലമായ കർമ്മ പരിപാടികൾക്കുള്ള രൂപരേഖ തയ്യാറായി. നിർവാഹക സമിതി യോഗത്തിന് ശേഷം പുറത്തിറക്കിയ ആദ്യ പത്രക്കുറിപ്പിലൂടെ പ്രഖ്യാപിക്കപ്പെട്ട "യുക്മ സാന്ത്വനം" സ്വപ്നപദ്ധതി ഇതിനകം യു.കെ. മലയാളികൾക്കിടയിൽ സജീവ ചർച്ച ആയിമാറിക്കഴിഞ്ഞു.

കഴിഞ്ഞ ഭരണസമിതിയുടെ തുടർച്ചയെന്നോണം, പ്രവർത്തന വർഷത്തിന്റെ തുടക്കത്തിൽത്തന്നെ ദേശീയ കലാമേളയുടെ തീയതി പ്രഖ്യാപിച്ചുകൊണ്ട്, പുതിയ ദേശീയ നേതൃത്വം, പരിപാടികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിലെ കാര്യക്ഷമത തെളിയിച്ചിരിക്കുകയാണ്. അതനുസരിച്ചു 2017 ലെ ദേശീയ കലാമേള നവംബർ 04 ശനിയാഴ്ച നടക്കും.



ദേശീയ കലാമേളക്ക് മുന്നോടിയായി എല്ലാ റീജിയണുകളിലും കലാമേളകൾ നടക്കും. റീജിയണൽ കലാമേളകൾ ഒക്ടോബർ മാസംകൊണ്ട് പൂർത്തിയാകുമെന്ന് ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങൾ ആറ് റീജിയണുകളിലാണ് കലാമേളകൾ നടന്നത്. ഈ വർഷം കാര്യക്ഷമമല്ലാത്ത മറ്റ് മൂന്ന് റീജിയണുകൾ കൂടി സജീവമാക്കുവാനും, പ്രസ്തുത റീജിയണുകളിൽ കൂടി കലാമേളകൾ സംഘടിപ്പിക്കുവാനുമുള്ള തയ്യാറെടുപ്പിലാണ് ദേശീയ നേതൃത്വം.

കേരളത്തിന് പുറത്തു നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി കലോത്സവം എന്നനിലയിൽ, യുക്മ ദേശീയ കലാമേളകൾ വളരെയേറെ ആഗോള ശ്രദ്ധ ആകർഷിച്ചു വരുന്നു. അയ്യായിരത്തോളം യു.കെ.മലയാളികൾ പങ്കെടുക്കുന്ന ഈ കലാ മാമാങ്കം യു.കെ.പ്രവാസി മലയാളി സമൂഹത്തിൻറെ കലാ-സാംസ്ക്കാരിക പ്രാവീണ്യത്തിന്റെ ചാരുതയാർന്ന പരിച്ഛേദം തന്നെയാണ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+