follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

ഇറ്റലിയില്‍ ഇന്ത്യൻ ലൈസൻസ് വച്ച് അമേരിക്കന്‍ വ്യാജ ഇന്റർനാഷണൽ ലൈസൻസ് സംഘടിപ്പിച്ചു കൊടുത്ത് പ്രവാസികളെ വഞ്ചിക്കുന്ന വ്യാജ ഏജന്റുമാര്‍ വിലസുന്നു. പിടിയ്ക്കപെട്ടാല്‍ പ്രവാസികളെ കാത്തിരിക്കുന്നത് ജയില്‍വാസം ഉള്‍പ്പെടെ കടുത്ത നടപടികള്‍

അജിമോൻ മൂർത്തിക്കൽ » Posted : 12/08/2017

ഇറ്റലി : ഇറ്റലിയിൽ നിന്നും ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ മുതലെടുത്ത്‌ അമേരിക്കയിൽ മിയാമിയിൽ നിന്നും വ്യാജ ഇന്റർനാഷണൽ ലൈസൻസുകള്‍ 10 വർഷത്തെ കാലയളവിൽ ഇറ്റലിയില്‍ വിതരണം നടത്തുന്ന ഏജന്‍സികള്‍ വ്യാപകം .

മിയാമിയിൽ നിന്നും ഇത്തരം വ്യാജ ലൈസന്‍സുകള്‍ എത്തിക്കുന്ന ഏജന്റുമാർ ഇതിനായി സാധാരക്കാരായ പ്രവാസികളില്‍ നിന്നും 175 മുതൽ 250 യൂറോ വരെ ഈടാക്കുന്നതായി പറയുന്നു .



ഈ ഏജന്റ് മാരെ മുൻ നിറുത്തി ഇറ്റലിയിൽ നിരവധി വ്യാജ സബ് ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട് . ഈ തട്ടിപ്പുകള്‍ ബോധ്യമായതിനെ തുടർന്ന് അടുത്തുള്ള കരബിനിയേരിയെ സമീപിച്ച് അന്വേഷിച്ചപ്പോള്‍ ഇറ്റലിയിൽ ഇങ്ങനൊരു നിയമം ഇതുവരെ നിലവില്‍ വന്നിട്ടില്ലെന്നായിരുന്നു മറുപടി. ഇങ്ങനെ പ്രവർത്തിക്കുന്ന ആളുകളെ സംശയമുണ്ടെങ്കിൽ അവരുടെ പേരും ഫോൺ നമ്പരും പോലീസിനെ ഏൽപ്പിക്കണമെന്നായിരുന്നു നിര്‍ദേശം .

ഇന്ത്യൻ ലൈസൻസിന്റെ കോപ്പിയും, കണ്ണ് ടെസ്റ്റ് ചെയ്ത കോപ്പിയും, കണ്ണിന്റെ കളറും വെള്ള പേപ്പറിൽ ഒപ്പും ഇട്ട് ഫോട്ടോയടക്കം ഏല്പിക്കണമെന്നാണ് ഇവരുടെ വ്യവസ്ഥ . ഇവർ ഇത് അമേരിക്കയിലേക്ക് അയച്ചുകൊടുക്കുകയും അവിടെനിന്നും നിങ്ങളുടെ പേരിൽ നേരിട്ട് ലൈസൻസ് ബുക്ക് അയച്ചുതരുകയും ചെയ്യുമത്രെ . അതുമായി 10 വർഷം വരെ വണ്ടി ഓടിക്കാം എന്നാണ് ഏജന്റ് സാധാരണക്കാരായ ജനങ്ങൾക്ക് കൊടുക്കുന്ന ഉപദേശം.

ഇന്ത്യയിൽ നിന്നും നിയമപരമായി എത്തുന്ന ഏതൊരാൾക്കും ഇന്റർനാഷണൽ ലൈസൻസ് ഉണ്ടെങ്കിൽ റെസിഡൻസ് എടുക്കുന്ന അന്നുമുതൽ ഒരുവർഷം വരെ വണ്ടി ഓടിക്കുവാൻ ഇറ്റാലിയൻ ഗവണ്മെന്റ് നിയമം അനുവദിച്ചിട്ടുള്ളതാണ് .



നിയമം ഇതായിരിക്കെ അമേരിക്കയിൽ പോകാതെ അവിടെനിന്നും ഓൺലൈൻ വഴി അല്ലെങ്കിൽ നേരിട്ട് എങ്ങനെ ലൈസൻസ് എടുക്കാൻ സാധിക്കും എന്നുപോലും ആലോചിക്കാതെയാണ് പ്രവാസികള്‍ ഈ ചതിയില്‍ ചെന്നുപെടുന്നത് . ഏതൊരാള്‍ക്കും സാധാരണ ബോധത്തിൽ ചിന്തിച്ചാല്‍ മനസിലാകുന്ന തരത്തിലുള്ള തട്ടിപ്പുകള്‍ പോലും മനസിലാക്കാതെയാണ് ആളുകള്‍ ഇതില്‍ ചെന്ന് ചാടുന്നത് .

ഇങ്ങനുള്ള ഊരാക്കുടുക്കിൽ ചെന്ന് ചാടാതെ നിയമപരമായി ഇറ്റലിയുടെ നിയമം അനുസരിച് കുറച് കഷ്ടപ്പെട്ടാണെങ്കിലും ലൈസൻസ് സ്വന്തമാക്കുവാൻ ശ്രമിക്കുകയാണ് വേണ്ടത് . അല്ലാത്ത പക്ഷം പിടിയ്ക്കപെട്ടാല്‍ വ്യാജ രേഖ ചമച്ചതിന് ജയില്‍വാസം ഉള്‍പ്പെടെയുള്ള ഭവിഷ്യത്തുകളാണ് നിങ്ങളെ കാത്തിരിക്കുന്നത് . നിങ്ങളെ വിശ്വസിച്ച് ഇറ്റലിയിലേയ്ക്ക് വരുന്ന കുടുംബത്തെ പോലും ഇത് ബുദ്ധിമുട്ടിലാക്കും .





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+