Advertisment

പ്രവാസികള്‍ക്ക് അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍

New Update

കൊച്ചി: പ്രവാസികൾ അതിഥി തൊഴിലാളികളല്ലെന്നും അതിനാൽ അതിഥി തൊഴിലാളികൾക്ക് നൽകുന്ന സംരക്ഷണം പ്രവാസികൾക്ക് നൽകാനാകില്ലെന്നും സർക്കാർ. നോർക്ക സെക്രട്ടറി കെ. ഇളങ്കോവൻ ഇറക്കിയ ഉത്തരവിലാണ് ഈ തീരുമാനമുള്ളത്.

പ്രവാസികളെ അതിഥി തൊഴിലാളികളായി പരിഗണിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് നോർക്ക സെക്രട്ടറി സർക്കാരിനുവേണ്ടി ഉത്തരവ് ഇറക്കിയത്. പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാൻ കഴിയില്ല എന്ന് വ്യക്തമാക്കിയാണ് നോർക്ക ഉത്തരവ് പുറത്തിറക്കിയത്

പ്രവാസികളും കുടിയേറ്റ തൊഴിലാളികളും തമ്മിൽ നിരവധി വ്യത്യാസമുണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതിന് എതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ചാണ് ഹർജി കേൾക്കുന്നത്

norkka migrant workers pravasi workers
Advertisment