Advertisment

പ്രവാസി മലയാളി ഫെഡറേഷൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

author-image
admin
New Update

റിയാദ് :ഇന്ത്യയുടെ 69 മത് റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ചു റിയാദ് സെൻട്രൽ കമ്മിറ്റിയുടെയും വനിത കമ്മിറ്റിയുടെയും നേതൃത്വത്തിൽ റിയാദ് കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .

Advertisment

publive-image

വെള്ളിയാഴ്ച രാവിലെ ശുമൈസി ആശുപത്രിയിൽ പി എം എഫ് വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ 200 ലധികം പ്രവർത്തകർ രക്ത ദാനം നിർവ്വഹിച്ചു.മെഡിസിറ്റി ബ്ലഡ് ബാങ്ക് ഡയറക്ടർ ഖാലി സവായ് രക്തദാന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു .

ക്യാംപിനു ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോട് ,നാഷണൽ കോഡിനേറ്റർ സ്റ്റീഫൻ കോട്ടയം ,റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുജീബ് കായംകുളം ,ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ ,ജയൻ കൊടുങ്ങലൂർ ,രാജു പാലക്കാട് ,ബിനു .കെ .തോമസ് ,ഷാജഹാൻ കല്ലമ്പലം ,ഷരിക്ക് തൈക്കണ്ടി ,സലിം വലിലപ്പുഴ ,അലോഷ്യസ് ,സോണി കുട്ടനാട് ,ഷീല രാജു ,ആനി സാമുവൽ ,സാമുവൽ ,റോക്കി ,അലി .എ .കെ .റ്റി ,ജോർജ് മാക്കുളം,ജോൺസൺ ,റൗഫ് ,ഷൗക്കത്, സാലിഹ് ,ഹക്കിം എന്നിവർ നേതൃത്വം കൊടുത്തു

saudi
Advertisment