Advertisment

ഒരുമയുടെ മധുരം പകർന്നു സുഹൃദ്‌സംഗമം

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  വിവിധ ലേബർ ക്യാംപുകളിലെ തൊഴിലാളികളെ സംഘടിപ്പിച്ചു അവരുടെ കലാവാസനകള്‍ പ്രകടിപ്പികാൻ വേദിയൊരുക്കുന്ന അബുദാബി മാര്‍ത്തോമ്മാ യുവജനസഖ്യം സുഹൃദ്‌സംഗമം ശ്രദ്ധേയമായി. മുസഫ മാർത്തോമ്മാ ദേവാലയാങ്കണത്തിൽ നടന്ന സുഹൃദ്‌സംഗമത്തിൽ.

Advertisment

publive-image

ഇന്ത്യ, പാക്കിസ്‌ഥാൻ, ബംഗ്ലദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്ന് ആയിരത്തോളം തൊഴിലാളികൾ പങ്കെടുത്തു. സഖ്യം പ്രസിഡന്റും മാർത്തോമ്മാ ഇടവക വികാരിയുമായ റവ . ബാബു കുലത്താക്കൽ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു .

publive-image

ഗുൽ സൽമാൻ, ഷിബ്‌ലു, രാംസിങ്, സജിത്ത് എന്നീ തൊഴിലാളികൾ കേക്ക്മുറിച്ചാണ് പത്താമത് സുഹൃദ്‌സംഗമം കലാപരിടാപ്പികൾ ഉദ്‌ഘാടനം ചെയ്‌തത്.

publive-image

സഹ വികാരി . ബിജു സി പി, മലയാളി സമാജം ജനറൽ സെക്രട്ടറി , എ എം അൻസാർ ,ലോക കേരള സഭ അംഗം എം. മുരളി ഇടവക വൈസ് പ്രസിഡന്റ് വര്ഗീസ് തോമസ്, സിമ്മി സാം, സഖ്യം സെക്രട്ടറി, ഷെറിൻ ജോർജ് തെക്കേമല , ജനറൽ കൺവീനർ നോബിൾ സാം സൈമൺ എന്നിവർ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളിലെ കലാപരിപാടികൾ , വിനോദമത്സരങ്ങൾ, സ്‌നേഹ സദ്യ എന്നിവയും ഉണ്ടായിരുന്നു.

publive-image

publive-image

Advertisment