Advertisment

ഹൃദയാഘാതത്തെ പ്രതിരോധിക്കാന്‍ ഹൃദയസ്പര്‍ശം

author-image
admin
New Update

പ്രവാസികള്‍ക്കിടയില്‍ ഒരു പേടി സ്വപ്നം പോലെ ദിനം പ്രതി അധികരിച്ചു വരുന്ന ഹൃദയാഘാതം എന്ന വിപത്തിനെ ഒരു പരിധി വരെ തടയാനും പ്രതിരോധിക്കാനും മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച്ച അദ്ലിയ കാള്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് വൈകുന്നേരം 6.30 മുതല്‍ 8.30 വരെ ''ഹൃദയസ്പര്‍ശം'' എന്ന പേരില്‍ ബോധവല്‍ക്കരണവും പരിശീലനങ്ങളും നടത്തുന്നു.

Advertisment

ഐ.വൈ.സി.സി, ഫ്രണ്ടസ് ഓഫ് ബഹ്റൈന്‍, ലാല്‍ കെയേഴ്സ്, ഹോപ് ബഹ്റൈന്‍ എന്നീ സംഘടനകളുടെ കൂട്ടായ്മയില്‍ ഡോക്ര്‍ ബാബു രാമചന്ദ്രന്‍, ഡോക്ടര്‍ സോണി ജേക്കബ് എന്നിവരുടെ നിയന്ത്രണത്തില്‍ ബോധവല്‍ക്കരണവും സെമിനാറും പരിശീലന ക്ളാസ്സും നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.

publive-image

ഒട്ടും നിനച്ചിരിക്കാതെ ഏതൊരു മനുഷൃനെയും നിമിഷനേരം കൊണ്ട് ഇല്ലാതാക്കി കളയുന്ന ഹൃദയാഘാതം എന്ന വിപത്ത് ബഹ്റൈനില്‍ മാത്രം രണ്ട് മാസം കൊണ്ട് തട്ടിയെടുത്തത് അന്‍പതോളം പ്രവാസ ജീവനുകളാണ്.

ബഹ്റൈനിലെ എല്ലാ മേഖലകളിലേക്കുംവളരെ പ്രയോജനകരമാം വിധം നടത്താനുദ്ദേശിക്കുന്ന സെമിനാറുകള്‍ക്കും,പരിശീലനങ്ങള്‍ക്കും നല്ലവരായ മുഴുവന്‍ ആളുകളുടെ പന്തുണ വേണമെന്നും ,കൂടെ കഴിയുന്ന ഏതോരു വൃക്തിക്കും ഒരു പക്ഷേ ഒരു ജീവന്‍ രക്ഷപ്പെടുത്താനായേക്കാവുന്ന പരിശീലനങ്ങളും ബോധവല്‍ക്കരണവും നേരിട്ടറിയാനും മനസ്സിലാക്കാനും കുടുംബങ്ങളടക്കം എല്ലാവരും ഈ ക്ളാസ്സുകളില്‍ സംബന്ധിക്കാന്‍ ശ്രദ്ധ ചെലുത്തണമെന്നും സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്; ബിജു മലയില്‍ 36055273 , ജൃോതിഷ് പണിക്കര്‍ 39091901 എന്നീ നന്‍പറുകളില്‍ ബന്ധപ്പെടാം.

Advertisment