Advertisment

കൽബയിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കൽബ:  രാജ്യത്തെ ജനങ്ങളെ ഒന്നായി കാണാനും എല്ലാവർക്കും സുരക്ഷിതത്വയും തുല്യതയും നൽകാൻ കഴിയുകയും ചെയ്യുമ്പോൾ മാത്രമാമെ രാജ്യം പുരോഗതിയിലേക്കും വളർച്ചയിലേക്കും ഉയരുകയുള്ളുവെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആന്റ് കള്‍ചറൽ ക്ലബ്ബ്‌ പ്രസിഡന്റ്‌ കെ സി അബൂബക്കർ പറഞ്ഞു.

Advertisment

publive-image

പൗരൻകാർക്കിടയിൽ വേർതിരിവ് ഉണ്ടാക്കുന്ന ഒരു നടപടിയും അംഗീകരിക്കാൻ കഴിയില്ല. നമ്മുടെ രാഷ്‌ട്രപതിയുടെ വാക്കുകൾ ഓരോ പൗരനും ഏറ്റെടുത്തു പ്രാവർത്തികമാക്കാൻ മുന്നോട്ടു വരണം.  ഇന്ത്യുയുടെ 69 മത് റിപ്പബ്ലിക്‌ ദിനഘോഷത്തോട നുബന്ധിച്ചു ക്ലബ്ബ്‌ അങ്കണത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകായിരുന്നു അദ്ദേഹം.

ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. വൈസ് പ്രസിഡന്റ്‌ വി ഡി മുരളീധരൻ , ജോയിന്റ് സെക്രട്ടറി ടി പി മോഹൻദാസ്‌ , ട്രഷറർ ആന്റണി സിഎക്സ് , കെ സുബൈർ , സൈനുദ്ധീൻ, അജ്മൽ എൻ കെ , അബ്ദുൽ കലാം ,വി അഷ്‌റഫ്‌, കെ എൽ ജെയീംസ് , ബാബു ഗോപി ശിവദാസൻ ,അഷ്‌റഫ് സൈനുദ്ധീൻ, ജയശ്രീ മോഹൻദാസ്‌ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി .

Advertisment