Advertisment

മലയാളി സമാജം യുവജനോത്സവം വ്യാഴാഴ്ച മുതല്‍. കലാതിലകത്തിന് സ്വര്‍ണ്ണനാണയം സമ്മാനം

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  മലയാളി സമാജം സംഘടി പ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ യുവ ജനോത്സവം ജനുവരി 25, 26, 27 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളില്‍ മുസ്സഫയിലെ സമാജം അങ്കണത്തിലെ മൂന്ന് വേദികളിലായി നടക്കും എന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Advertisment

publive-image

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, നാടന്‍ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്ട് തുടങ്ങി 13 ഇനങ്ങളിലാണ് മത്സരങ്ങള്‍. യു. എ. ഇ. തലത്തില്‍ സംഘടിപ്പിക്കുന്ന യുവജനോല്‍സവത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുമായി 250- ഓളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒമ്പത് വയസ്സിനു മുകളി ലുള്ള വരില്‍ കൂടുതല്‍ പോയിന്റ് നേടുന്ന വിജയിയെ കലാതിലകമായി പ്രഖാപിക്കും. കലാതിലകത്തിന് സ്വര്‍ണ്ണനാണയം സമ്മാനമായി നല്‍കും.

നാടക സംവിധായകനായ വക്കം ഷക്കീര്‍, കലാ മണ്ഡലത്തില്‍ നിന്നുള്ള രണ്ട് അദ്ധ്യാപകരും വിധികര്‍ത്താക്കള്‍ ആയിരിക്കും. സമാജം പ്രസിഡണ്ട് വക്കം ജയലാല്‍, ജനറല്‍ സെക്രട്ടറി എ. എം. അന്‍സാര്‍, കലാ വിഭാഗം സെക്രട്ടറി ബിജു വാരിയര്‍, ഡോ. വി. ആര്‍. അനില്‍ കുമാര്‍, സൂരജ് പ്രഭാകരന്‍, ബിനു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ്‌ ഭാരവാഹികള്‍ സ്വര്‍ണ്ണ നാണയം സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

Advertisment