Advertisment

ആർ എസ്‌ സി ആദര സംഗമം സംഘടിപ്പിച്ചു

New Update

മക്ക:  വിശുദ്ധ ഭൂമിയിൽ ഹജ്ജ് സേവനരംഗത്ത് പ്രവർത്തിച്ച വളണ്ടീയർമാരെ ആർ എസ്‌ സി ഹജ്ജ് വളണ്ടീയർ കോറിന്റെ നേത്രത്വത്തിൽ ആദരിച്ചു സിത്തീൻ അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ നടന്ന ആദര സംഗമം ആർ എസ്‌ സി സൗദി വെസ്റ്റ് നാഷനൽ കൺവീനർ സൽമാൻ വെങ്ങളം ഉൽഘാടനം ചെയ്തു.

Advertisment

publive-image

ഹജ്ജ് സേവനരംഗത്ത് സജീവമായ വളണ്ടീയർമാർ അതിൽ നിന്നും ലഭിച്ച ആവേശവും സേവനമനോഭാവവും ജീവിതത്തിലുടനീളം നിലനിർത്താൻ തയ്യാറാവണമെന്ന് അദ്ദേഹം വളണ്ടീയർമാരെ ഓർമിപ്പിച്ചു രക്ഷാധികാരി ടി എസ്‌ ബദറുദ്ധീൻ തങ്ങൾ അധ്യക്ഷത വഹിച്ചു.

ഷാഫി ബാഖവി ആദര പ്രഭാഷണം നടത്തി വളണ്ടീയർമാർക്കുള്ളസർട്ടിഫിക്കറ്റുകൾ ഐ സി എഫ്, ആർ എസ് സി നേതാക്കൾ വിതരണം ചെയ്തു. മികച്ച വളണ്ടീയർമാരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

കുഞ്ഞപ്പു ഹാജി, ഉസ്മാൻ കുറുകത്താണി, അഹമ്മദ് സഈദ്, സിറാജ് വില്യാപ്പള്ളി, കബീർ പറമ്പിൽ പീടിക, എന്നിവർ പ്രസംഗിച്ചു അഷ്‌റഫ് പേങ്ങാട്, ശരീഫ് കുനിയിൽ, ഷുഹൈബ് പുത്തൻപള്ളി, ഖയ്യൂം ഖാദിസിയ്യ, നാസർ തച്ചോൻപൊയിൽ എന്നിവർ സംബന്ധിച്ചു ക്യാപ്റ്റൻ മുസ്തഫ കാളോത്ത് സ്വാഗതവും ശറഫുദ്ധീൻ വടശ്ശേരി നന്ദിയും പറഞ്ഞു

Advertisment