Advertisment

ബാച്ച് ചാവക്കാട് ജനറൽ ബോഡിയും കുടുംബ സംഗമവും

author-image
admin
New Update

അബുദാബി:  ഗുരുവായൂർ നിയോജക മണ്ഡലത്തിലെ അബുദാബി നിവാസികളുടെ പ്രവാസി ക്കൂട്ടായ്മ 'ബാച്ച് ചാവക്കാട്' ജനറൽ ബോഡി യോഗവും കുടുംബ സംഗമവും നടന്നു.

Advertisment

publive-image

പ്രസിഡണ്ട് ഷബീർ മാളി യേക്കൽ അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ വിലയി രുത്തി ജനറല്‍ സെക്രട്ടറി ജലീല്‍ കാര്യാടത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കെ. എച്ച്. താഹിർ ഭാര വാഹി കളുടെ പാനൽ അവതരിപ്പിച്ചു.

പ്രസിഡണ്ട് : ബഷീർ കുറുപ്പത്ത്, ജനറൽ സെക്രട്ടറി : അബ്ദുൽ സമദ് കാര്യാടത്ത്, ട്രഷറർ : രാജേഷ് മണത്തല.

publive-image

വൈസ് പ്രസിഡണ്ടുമാർ : എ. കെ. ബാബു രാജ്, കെ. പി. സക്കരിയ്യ. ജോയിന്റ് സെക്രട്ടറിമാർ : സുധീർ കൃഷ്ണൻകുട്ടി, ഷബീബ് താമരയൂർ. ജീവ കാരുണ്യ വിഭാഗം : ടി. എം. മൊയ്തീൻ ഷാ. ഈവന്റ് കോഡി നേഷൻ : നൗഷാദ് ചാവക്കാട്, ഷാഹുൽ പാലയൂർ എന്നിവരാണ് പുതിയ കമ്മിറ്റി ഭാരവാഹികൾ.

publive-image

മുഹമ്മദലി വൈലത്തൂർ, ദയാനന്ദൻ, സി. എം. അബ്ദുൽ കരീം, സിദ്ധീഖ് ചേറ്റുവ, എസ്. എ . റഹി മാൻ എന്നിവർ സംസാരിച്ചു. സുബൈർ തളിപ്പറമ്പ നേതൃത്വം നൽകിയ ഗാനമേളയും വിഷു സദ്യയും ബാച്ച് കുടുംബ സംഗമത്തിന് മാറ്റു കൂട്ടി. വിവിധ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വിവരങ്ങൾക്ക് : 050 682 67 46.

Advertisment