Advertisment

കർണ്ണാടകത്തിലെ ജനാധിപത്യ വിജയം ആഘോഷിച്ചു

author-image
admin
New Update

lNCAS അബുദാബി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർണ്ണാടകത്തിലെ കോൺഗ്രസ്സ് വിജയം ആഘോഷിച്ചു. അബുദാബി മലയാളി സമാജം പ്രസിഡന്റ് T.A NASAR അധ്യക്ഷത വഹിച്ച പരിപ്പാടി, lNCAS സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഇടവ സൈഫ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

രാജ്യത്ത് വർദ്ധിച്ചു വരുന്ന ഫാസിസത്തിന് കിട്ടിയ പ്രഹരമാണ് ജനാധിപത്യത്തിന്റെ ഈ വിജയം എന്നും, 2019ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി ജനാധിപത്യത്തിന്റെ അന്തസ് ഉയർത്തി പിടിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സമാജം ജനറൽ സെക്രട്ടറി നിമ്പു സാം ഫിലിപ്പ് സ്വാഗതം പറഞ്ഞ പരിപാടിയിൽ INCAS ആക്റ്റിങ്ങ് പ്രസിഡന്റ് സലിം ചിറക്കൽ, യേശുശീലൻ, അഷ്റഫ് പട്ടാമ്പി, A. M അൻസാർ, സതീഷ് പട്ടാമ്പി, അഹദ് വെട്ടൂർ, വിജയരാഘവൻ, വീണാ നമ്പ്യാർ തുടങ്ങിയവരും INCAS ന്റെ ജില്ലാ പ്രസിഡന്റ മാരും ആശംസകൾ അറിയിച്ചു. പരിപ്പാടിക്ക് യൂത്ത് വിംഗ് അബുദാബി കോർഡിനേറ്റർ അനീഷ് ചളിക്കൽ നന്ദി പറഞ്ഞു.

Advertisment