Advertisment

അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന മത്സരത്തിൽ പ്രവാസ സൃഷ്ടികളിൽ നിന്നും മുപ്പത് ഹൃസ്വ ചിത്രങ്ങള്‍ പ്രദർശിപ്പിച്ചു 

author-image
admin
New Update

അബുദാബി:  ഫിലിം ഇവന്റ് യു.എ.ഇ ഷോർട്ട് ഫിലിം ഫെസ്റ്റ് മത്സരത്തിൽ സോളിലോക്വി മികച്ച ചിത്രമായി തിരഞ്ഞെടുത്തു. അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന മത്സരത്തിൽ പ്രവാസ സൃഷ്ടികളിൽ നിന്നും മുപ്പത് ഹൃസ്വ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

Advertisment

publive-image

കലാ കാരന്മാരുടെ കൂട്ടായ്മയായ ഫിലിം ഇവന്റ് യു.എ.ഇ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ നിസാർ ഇബ്രാഹിം സംവിധാനം നിർവഹിച്ച സോളിലോക്വി യാണ് മികച്ച ചിത്രമായി തെരെഞ്ഞെടുത്തത്.മികച്ച സംവിധായനുള്ള പുരസ്കാരവും നിസാർ ഇബ്രാഹിം തന്നെ സ്വന്തമാക്കി.

റഷീദ് പാറയ്ക്കൽ സംവിധാനം ചെയ്ത കനൽ എന്ന ചിത്രത്തിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. ഇതിൽ പ്രധാന വേഷം ചെയ്ത അഷറഫ് കിരാലൂർ ആണ് മികച്ച നടൻ ആയി തെരെഞ്ഞെടുത്തത്.മോർണിംഗ് എന്ന ചിത്രത്തിൽ ചിത്രത്തിൽ അഭിനയിച്ച അനഘ വി.കെ യാണ് മികച്ച നടി. എൻഡ് എന്ന ചിത്രം സ്പെഷ്യൽ ജൂറി അവാർഡ് കരസ്ഥമാക്കി.

publive-image

പ്രശസ്ത നാടക,സിനിമാ സംവിധായകനും,സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മീറ്റി അംഗവുമായ മനോജ് കാനയാണ് വിധികർത്താവായി എത്തിയത്.ഫിലിം ഇവന്റ് പ്രസിഡന്റ് ഫിറോസ് എം.കെ, ജനറൽ സെക്രട്ടറി ബിജു കിഴക്കനേല,ട്രഷറർ ഉമ്മർ നാലകത്തു,കബീർ അവറാൻ,സുനിൽ ഷൊർണൂർ,അൻസർ വെഞ്ഞാറമൂട്,എന്നിവർ നേതൃത്വം നൽകി.

അബുദാബി മലയാളീ സമാജം പ്രസിഡന്റ് വക്കം ജയലാൽ,ഇന്ത്യാ സോഷ്യൽ സെന്റർ കലാ വിഭാഗം കൺവീനർ ശ്രീകുമാർ ഗോപിനാഥ്‌,സമീർ കല്ലറ,അഡ്വക്കേറ്റ് ആയിഷ സക്കീർ,ഹനീഫ് കുമരനെല്ലൂർ, ഫ്രാൻസിസ് ,മഞ്ജു സുധീർ തുടങ്ങിയവർ സമ്മാനം വിതരണം ചെയ്തു.

publive-image

യു.എ.ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നും നൂറുകണക്കിന് സിനിമാ സ്നേഹികളാണ് പ്രദർശനം കാണുവാനായി അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ എത്തിച്ചേർന്നത്.

Advertisment