Advertisment

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഈദ് ആഘോഷവും മാപ്പിളപാട്ട് മത്സരവും സംഘടിപ്പിക്കുന്നു

author-image
admin
New Update

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്‍റെ ചെറിയ പെരുന്നാള്‍ ആഘോഷവും, മെംബെര്‍ഷിപ്‌ ക്യാംപയിനും ജൂണ്‍ അവസാനവാരം വിപുലമായ രീതിയില്‍ നടത്താന്‍ എക്സികൃുട്ടീവ് കമ്മറ്റി യോഗം കൂടി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

Advertisment

അംഗങ്ങള്‍ക്ക് വേണ്ടി മാപ്പിളപ്പാട്ട് മത്സരവും, മൈലാഞ്ചി ഇടല്‍ മത്സരവും പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും പത്താം ക്ളാസ്സിലും പന്ത്രണ്ടാം ക്ളാസ്സിലും മികച്ച വിജയം നേടിയ ഡബ്ളൃു എം.സി അംഗങ്ങളുടെ കുട്ടികളെ തദവസരത്തില്‍ ഉപഹാരം നല്‍കി ആദരിക്കുമെന്നും കൂടാതെ എല്ലാ മാസവും ജീവകാരുണൃ പ്രവര്‍ത്തനങ്ങളടക്കം വരുന്ന പ്രതിമാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡണ്ട് എഫ് എം ഫൈസല്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ചെയര്‍മാന്‍ ദേവരാജന്‍ അദ്ധൃക്ഷത വഹിച്ചു. സെക്രട്ടറി ജൃോതിഷ് പണിക്കര്‍ നന്ദി പറഞ്ഞു. ഭാരവാഹികളായ പ്രദീപ് പുറവങ്കര, മൃദുല ബാലചന്ദ്രന്‍, ഷൈനി നിതൃന്‍ , ജൂലിയറ്റ് തോമസ് , റ്റിറ്റി വില്‍സന്‍ ,ജഗത് കൃഷ്ണകുമാര്‍ , ബിജു മലയില്‍, ബാലചന്ദ്രന്‍ കുന്നത്ത്, രാജീവ് വെള്ളിക്കോത്ത് എന്നിവര്‍ സംബന്ധിച്ചു.

വിശദ വിവരങ്ങള്‍ക്ക് 39372322 ( മൃദുല ബാലചന്ദ്രന്‍) 39091901 ( ജൃോതിഷ് പണിക്കര്‍ ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Advertisment