Advertisment

ലോക പ്രശസ്‌ത സിനിമാ താരം സണ്ണി ലിയോണും സംഘവും ബഹ്‌റൈനിലേക്ക്‌

author-image
admin
New Update

publive-image

Advertisment

മനാമ ബോളിവുഡ്‌ നടിയും ലോക പ്രശസ്‌ത സിനിമാ താരവുമായ സണ്ണി ലിയോണും സംഘവും ആദ്യമായ്‌ ബഹ്‌റൈനിലെത്തുന്നു. ജൂണ്‍ 16ന്‌ ശനിയാഴ്‌ച പെരുന്നാള്‍ ദിവസമാണ്‌ ബഹ്‌റൈനിലെ അല്‍ അഹ്‌ലി സ്റ്റേഡിയത്തില്‍ പരിപാടികള്‍ അവതരിപ്പിക്കാനായ്‌ ബോളിവുഡ്‌ താര റാണി എത്തുന്നത്‌.

ഓറ ആര്‍ട്‌സ്‌ സെന്ററിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബ ന്ധിച്ച്‌ പ്രശസ്‌ത ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനി ഡെല്‍മണ്‍ ആര്‍ട്ടിസ്റ്റ്‌ പ്രൊഡക്ഷന്‍സാണ്‌ പരിപാടി അവതരിപ്പിക്കുന്നത്‌. കേരളത്തില്‍ ആദ്യ മായി സണ്ണിലിയോണ്‍ എത്തിയപ്പോള്‍ പതിനായിരക്കണക്കിന്‌ ആരാധകരെ കൊ്ണ്ട് കൊച്ചി നഗരം വീര്‍പ്പുമുട്ടിയിരുന്നു.

ബഹ്‌റൈനിലെ പ്രേക്ഷകരുടെ തിരക്ക്‌ വലിയ രീതിയില്‍ അനുഭവപ്പെടുമെന്ന്‌ സംഘാടകര്‍ പറയുന്നു. സണ്ണി ലിയോണിയോടൊപ്പം പ്രശസ്‌ത ബോളിവുഡ്‌ ഗായിക ആഷിക്‌ ടു ഫെയിം തുള്‍സികുമാര്‍, അഞ്‌ജലി തുടങ്ങിയ ഗായികമാരും , ഇന്ത്യയിലെ പ്രശസ്‌ത മ്യൂസിക്‌ ബാന്റിന്റെ ലൈവ്‌ പിന്നണിയും ഉണ്ടായിരിക്കും.

പരിപാടിയിലെ മറ്റൊരു മുഖ്യ ആകര്‍ഷണം ലോക പ്രശസ്‌ത ഡാന്‍സ്‌ ടീമായ എം. ജെ 5 എന്ന ഡാന്‍സ്‌ ടീം ഒരുക്കുന്ന നൃത്ത പരിപാടിയാണ്‌. ലോകമെമ്പാടും ആരാധസകരുള്ള എം.ജെ 5 ആദ്യമായാണ്‌ ബഹ്‌റൈനിലെത്തുന്നത്‌. മുപ്പതോളം ബോളിവുഡ്‌ താരങ്ങളെ പങ്കെടുപ്പിച്ചുകൊ്ണ്ട് ഇത്രയും വലിയൊരു പരിപാടി ബഹ ്‌റൈനില്‍ ആദ്യമായാണ്‌.

ഗള്‍ഫ്‌ നാടുകളില്‍ നൂറുകണക്കിന്‌ സ്റ്റേജ്‌ പരിപാടികള്‍ സംഘടിപ്പിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുകയും ചെയ്‌തിട്ടുള്ള മനോജ്‌ മയ്യന്നൂരാണ്‌ ബോളിവുഡ്‌ നൈറ്റ്‌ 2018 എന്ന പരിപാടിയുടെ സംവിധാനം ചെയ്യുന്നത്‌. പ്രത്യേകം രൂപകല്‍പ്പന ചെയ്‌ത സ്റ്റേജും സൌണ്ട് ആന്റ്‌ ലൈറ്റ്‌ സിസ്റ്റവും പ്രേക്ഷകരെ ആവേശ നിരയിലാക്കുമെന്നതില്‍ സംശയമില്ല.

ബാങ്കോക്ക്‌ റസ്റ്റോറന്റ്‌ പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ച പത്ര സമ്മേളനത്തില്‍ ബഹ്‌റൈന്‍ ടെലിവിഷന്‍ പ്രോഗ്രാം ഡയറക്‌ടര്‍ അഹമ്മദ്‌ ഇബ്രാഹിം അബു അല്‍ഷോക്ക്‌, പ്രോഗ്രാം പ്രൊഡ്യുസര്‍ സലിം അലി മാവൂര്‍, പങ്കജനാഭന്‍,പ്രോഗ്രാം ഡയറക്‌ടര്‍ മനോജ്‌ മയ്യന്നൂര്‍ തുടങ്ങിയവര്‍ പരിപാടിയെ കുറിച്ച്‌ സംസാരിച്ചു.

ബ്ലസന്‍ ജോയ്‌, ജമാല്‍ കുറ്റിക്കാട്ടില്‍ ,വിദേഷ്‌ വിദേയത്തില്‍ ,ആസിഫ്‌, നവീന്‍, വൈഷ്‌ണവ്‌ ദത്ത്, വൈഭവ്‌ ദത്ത്,അഖില്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. പരിപാടിയുടെ ടിക്കറ്റുകള്‍ മെയ്യ്‌ 10 നകം ബഹ്‌റൈനിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രധാനപ്പെട്ട ഷോപ്പിങ്ങ്‌ മാളുകളിലും,അദ്‌ലിയായിലെ ഓറ ആര്‍ട്ട്‌ സെന്ററി ലും,മനാമയിലെ ഡെല്‍മണ്‍ സ്റ്റുഡിയോയിലും ലഭിക്കുന്നതാണെന്ന്‌ സംഘാടകര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക - 66620003,39863641,66999359,66737971,35049202.

Advertisment