Advertisment

വേള്‍ഡ് മലയാളി കൗണ്‍സില്‍ 'മൈലാഞ്ചിരാവ്' ജൂണ്‍ 29ന്

author-image
admin
New Update

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്‍റെ ചെറിയ പെരുന്നാള്‍ ആഘോഷവും സ്നേഹസംഗമവും "മൈലാഞ്ചിരാവ്" എന്ന പേരില്‍ ജൂണ്‍ 29ന് സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റ് റെസ്റ്റോറന്‍റ് ഹാളില്‍ വെച്ച് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

മാപ്പിളപ്പാട്ട് മത്സരവും, മൈലാഞ്ചി ഇടല്‍ മത്സരവും പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും പത്താം ക്ളാസ്സിലും പന്ത്രണ്ടാം ക്ളാസ്സിലും മികച്ച വിജയം നേടിയ ഡബ്ളൃു എം.സി അംഗങ്ങളുടെ കുട്ടികളെ തദവസരത്തില്‍ ഉപഹാരം നല്‍കി ആദരിക്കുമെന്നും പ്രസിഡണ്ട് എഫ്. എം. ഫൈസല്‍, സെക്രട്ടറി ജൃോതിഷ് പണിക്കര്‍ എന്നിവര്‍ അറിയിച്ചു

മത്സരിക്കാന്‍ താല്‍പരൃമുള്ളവര്‍ മൃദുലബാലചന്ദ്രന്‍ (39372322) ബിജുമലയില്‍ (36055273) എന്നിവരെ ബന്ധപ്പെടാം.

Advertisment