Advertisment

നിറം ചേർക്കപ്പെടുന്ന പൗരത്വം ബഹുജന സംഗമം ഇന്ന്

author-image
admin
New Update

ദോഹ:  വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ പൗരന്മാരെ വിഭജിക്കാനുള്ള ഭരണകൂട നീക്കത്തിനെതിരെ കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി 'നിറം ചേർക്കപ്പെടുന്ന പൗരത്വം' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ബഹുജന സംഗമം ഇന്ന് വൈകുന്നേരം 7:3ന് നുഐജ കൾച്ചറൽ ഫോറം ഹാളിൽ നടക്കും.

publive-image

കൾച്ചറൽ ഫോറം സ്റ്റേറ്റ് കമ്മിറ്റി അംഗം റോണി മാത്യു ഉത്ഘാടനം ചെയ്യും. കൾച്ചറൽ ഫോറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹാരിസ് എടവന വിഷയം അവതരിപ്പിക്കും.

ഷംസീർ അരിക്കുളം (സംസ്കൃതി ), സുരേഷ് കരിയാട് (ഇൻകാസ്), വിപിൻ (വിശ്വ കലാ വേദി ), ഷാഹിദ് ഓമശ്ശേരി (കൾ ച്ചറൽ ഫോറം ), ഒ. കെ മുനീർ (കെ.എം.സി.സി ), നജ്മുദ്ധീൻ ഇ കെ (സോഷ്യൽ ഫോറം), നംഷീർ ബടേരി (ഐ.എം.സി.സി ) എന്നിവർ സംസാരിക്കും.

Advertisment