Advertisment

ഫ്രണ്ട്സ് ഒാഫ് ബഹ്റൈന്‍ ക്രിസ്മസ് ന്യൂ ഇയര്‍ 'സ്നേഹസംഗമം' ആഘോഷിച്ചു

New Update

ബഹ്‌റൈന്‍:  ഫ്രണ്ട്സ് ഒാഫ് ബഹ്റൈന്‍ സ്നേഹസംഗമം എന്ന പേരില്‍ ക്രിസ്മസ് ന്യൂ ഇയര്‍ വിപുലമായ രീതിയില്‍ ആഘോഷിച്ചു. പ്രസിഡണ്ട് ജ്യോതിഷ് പണിക്കര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ചെയര്‍മാന്‍ എഫ്.എം.ഫൈസല്‍ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

ഇന്ത്യന്‍ സ്കൂള്‍ എക്സിക്യുട്ടീവ് കമ്മറ്റിയംഗം അജയകൃഷ്ണന്‍, ഫ്രീ ലാന്‍റ് ഫോട്ടോ ഗ്രാഫര്‍ സത്യന്‍ പേരാന്‍പ്ര എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കുടുംബ സൗഹൃദവേദി അജിത്കുമാര്‍, വി.ഗോപാപാലന്‍ , മോനി ഒടികണ്ടത്തില്‍ , രാജ് ഉണ്ണികൃഷ്ണന്‍, മനിലാ റാഫി, വനിതാ വിഭാഗം സെക്രട്ടറി സൈറാ പ്രമോദ് എന്നിവര്‍ സംസാരിച്ചു. വനിതാ വിഭാഗം പ്രസിഡണ്ട് റീനാ രാജീവ് നന്ദി പറഞ്ഞു.

publive-image

ഷില്‍സ റിലീഷ് ,സാന്ദ്ര ഡിക്സണ്‍ ,ഐശ്വര്യ പിള്ളൈ ,അമദ്യയ് റിലീഷ്, അഗ്രജ് റിലീഷ്, സഞ്ജന സതീഷ്, അര്‍ഷിത രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനങ്ങളും നൃത്തങ്ങളും അരങ്ങേറി.

കെ.കെ രാജീവ്, റിലീഷ്, എബി തോമസ്, തോമസ് ഫിലിപ്പ്, അജി ജോര്‍ജ്ജ് , സുമിത സതീഷ് , തോമസ് സൈമണ്‍, ജയലക്ഷ്മി രമേഷ്, ഷൈജു കന്‍പത്ത്, ബിസ്മി ഇമാം, നിഷരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment