Advertisment

'ഫുജൈറ ഇൻകാസ് ഭവൻ' താക്കോൽ ദാനം ജൂലായ് 29 ഞായറാഴ്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവ്വഹിക്കും

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ:  ഇൻകാസ് ഫുജൈറ കമ്മിറ്റി യുടെ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ പുതിയ നാഴിക കല്ലായ, തല ചായ്ക്കാൻ ഒരു ഇടമില്ലാതെ വാടക മുറിയിൽ കഴിഞ്ഞിരുന്ന കോട്ടയം അമയന്നൂരിലെ മഹാത്മാ ഗാന്ധി കോളനിയിൽ വിധവയും മൂന്നു പെൺകുട്ടികളുടെ മാതാവുമായ നിർധന സഹോദരി ഗൗരിക്ക് പണിതു നല്കുന്ന ഇൻകാസ് ഭവന്റെ താക്കോൽ ദാന കർമ്മം മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ‌ചാണ്ടി നിർവ്വഹിക്കും.

Advertisment

publive-image

യു എ ഇ ഇന്കാസിന്റെ ഒരു സംസ്ഥാന ഘടകം നിമ്മാണം പൂർത്തിയാക്കി കൈമാറുന്ന ആദ്യ "ഇൻകാസ് ഭവൻ" എന്ന പ്രതേകതയും ഈ വിടിനുണ്ട്. ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ സെക്റട്ടറി ജോജു മാത്യു മറ്റു ഇൻകാസ് ഭാരവാഹികൾ, കെ പി സി സി ജനറൽ സെക്രട്ടറി എൻ സുബ്രമണ്യൻ , സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് , കോൺഗ്രസ് ജില്ലാ സംസ്ഥാന നേതാക്കൾ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

കഴിഞ്ഞ ഫെബ്രുവരി യിൽ ഫുജൈറ ഇൻകാസ് ന്റെ അക്കാദമിക് അവാർഡ് ദാന പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഉമ്മൻചാണ്ടിയുടെ ഫുജൈറ സന്ദർശനം അനുസ്മരിപ്പിക്കുന്ന തരത്തിൽ അദ്ദേഹത്തിന്റ സാന്നിധ്യത്തിൽ പ്രഖാപിച്ച വീട് നിർമാണം കാലവിളംബം കൂടാതെ പൂർത്തിയാക്കാൻ കഴിഞ്ഞതിൽ വളരെ ചാരിതാർത്ഥ്യമുണ്ടെന്നും പ്രസ്‌തുത ചടങ്ങിൽ എല്ലാവരും ജനാധിപത്യ വിശ്വാസികളും സുഹൃത്തുക്കളും പങ്കെടുക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Advertisment