Advertisment

ഐ. വി. ശശി സ്മാരക ഇന്റർ ജി. സി. സി. ഷോർട്ട് ഫിലിം ഫെസ്റ്റ് മാർച്ചിൽ

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  അല്‍ ഐന്‍ ഫിലിം ക്ലബ്ബ് സംഘടി പ്പിക്കു ന്ന ഐ. വി. ശശി മെമ്മോറി യല്‍ ജി. സി. സി. തല ഹ്രസ്വ സിനിമാ മത്സരവും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും മാര്‍ച്ച് 30 ന് നടക്കും.

Advertisment

publive-image

ടൈറ്റില്‍ ഉള്‍പ്പെടെ ഏഴ് മിനുട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യം വരാത്ത സിനിമകള്‍ മാത്രമേ മത്സരത്തിന് തെരഞ്ഞെടുക്കുകയുള്ളു. അണിയറ പ്രവര്‍ത്തകർ ജി. സി. സി. രാജ്യങ്ങളിലെ റസിഡന്‍സ് വിസ ഉള്ളവർ ആയിരിക്കണം. ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലി ലേക്കുള്ള ഹ്രസ്വ ചിത്രങ്ങള്‍ മാര്‍ച്ച് അഞ്ചിനു മുൻപായി അൽ ഐൻ ഫിലിം ക്ലബ്ബില്‍ സമര്‍പ്പിക്കണം.

ഐ. വി. ശശിയുടെ ഭാര്യയും നടിയുമായ സീമയും മകനും സംവിധായകനുമായ അനിയും ഫിലിം ഫെസ്റ്റിൽ മുഖ്യഅതിഥികൾ ആയിരിക്കും.

വിവരങ്ങള്‍ക്ക് 054 46 33 833 - 055 58 31 306. നൗഷാദ് വളാഞ്ചേരി.

Advertisment