Advertisment

തുല്യത സര്‍ട്ടിഫിക്കറ്റ്: ഉടന്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്:  ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ വകുപ്പ് നിഷ്കര്‍ഷിക്കുന്ന യോഗ്യത ആവശ്യപ്പെട്ടുകൊണ്ട് അധ്യാപകരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടുകൊണ്ടിരിക്കുന്ന വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി, സെക്രട്ടറി ഈസ അനീസ്‌ ഭാരവാഹികളായ അഡ്വ, രിഫായി സഖാഫി, ബെന്നി എബ്രഹാം, ആബിദ അബ്ദുല്‍ ഗഫൂര്‍, ദീപക് കുന്നത് എന്നിവര്‍ ചേര്‍ന്ന് നല്‍കിയ നിവേദനത്തില്‍ നടപടി സ്വീകരിക്കാന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക സി ഇ ഒ, നോര്‍ക വകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിവരം ലഭിച്ചു.

Advertisment