Advertisment

സി പി എം തീകൊള്ളി കൊണ്ട് തലചൊറിയുന്നു: ഇൻകാസ് ഫുജൈറ

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ:  ചരിത്രം വായിച്ചതിന്റെ പേരിൽ ജനകീയനായ തൃത്താല യുടെ യുവ എം എൽ എ വി ടി ബാലറാമിനെ കായികമായി ആക്രമിക്കാനുള്ള സി പി എം നീക്കം അപലപനീയവും പ്രതിഷേധാർഹവുമാണെന്നു ഇൻകാസ്ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.

തങ്ങളുടെ നേതാക്കളുടെ ഒളിസേവകൾ പുറത്തുവരികയും വിഗ്രങ്ങൾ തകർന്നടിയുകയും ചെയ്യുന്നതിന്റെ ജാള്യവും രാഖി ഫണ്ട് കൊണ്ട് പാർട്ടി സമ്മേളനങ്ങൾക്ക് ആകാശം ചുറ്റിയ മുഖ്യമന്ത്രി പിണറായി വിജന്റെ നാണം കേട്ട അഴിമതിയിൽ നിന്നും ജനശ്രദ്ധ തിരിക്കാനുമാണ്‌ വി ടി ക്കു നേരെ കൂറ്റനാട്ടു നടന്ന അക്രമം.

പോലീസ് എം എൽ എ യെ ആക്രമിക്കാൻ അവസാമൊരുക്കുകയും കൂട്ട് നിൽക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. നേതാക്കളെ അപഹസിച്ചു എന്നാരോപിച്ചാണ് അക്രമം നടത്തുന്നെങ്കിൽ ആദ്യം പിണറായിക്കും കോടിയേരിക്കും എം എം മണിക്ക് നേരെയാണ് ഡി വൈ എഫ് ഐ അത് ചെയ്യേണ്ടത്.

Advertisment