Advertisment

'കേരള ലോകസഭ' അംഗീകൃത സംഘടനകളോടുള്ള സർക്കാർ അവഗണ പ്രതിഷേധാർഹം

author-image
ഗള്‍ഫ് ഡസ്ക്
New Update

ഫുജൈറ:  കേരളത്തിലെ ഇടതുപക്ഷ സർക്കാർ കൊട്ടിഘോഷിച്ചു നടത്തുന്ന 'കേരള ലോകസഭ' രൂപീകരണത്തിൽ പതിറ്റാണ്ടുകളായി സാധാരണ പ്രവാസി കൾക്കിടയിൽ പ്രവർത്തിക്കുന്ന വ്യക്തികളെയും അംഗീകൃത സംഘടനകളെയും അവഗണിച്ചു, കടലാസ് സംഘടനകളെയും ഇഷ്ടക്കാരെയും കുത്തി നിറച്ചു പ്രഹസനമാക്കി മാറ്റിയെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.

മുഖ്യമന്ത്രി യുടെ ദുബായ് പ്രഖ്യാപനങ്ങൾക്കു ഒരു വർഷം പൂർത്തിയായിട്ടും ഒരു തുടർ നടപടിയും ഉണ്ടായിട്ടില്ല എന്നതിന്റെ ജാള്യം തീർക്കാനും കണ്ണിൽ പൊടിയിടാനുമാണോ ഇപ്പോഴത്തെ നീക്കമെന്ന് സംശയമുണ്ട്. പ്രവാസികൾക്കിടയിൽ ഒരു ചലനവും സർക്കാർ നടപടി ഉണ്ടക്കിയിട്ടില്ല .

അധികാരത്തിലെത്തി രണ്ടു വർഷമായിട്ടും പ്രവാസികൾക്കായി ഒന്നും ചെയ്യാത്ത സർക്കാർ, നോർക്കയുടെ പ്രവർത്തനം തകിടം മറിക്കുകയും പ്രവാസി കമ്മീഷൻ ഇല്ലാതാകാനും പോകുകയുമാണ്. എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സർക്കാരിൽ നിന്നും കാര്യമായ പ്രതീക്ഷക്കു വകയില്ലന്നും അദ്ദേഹം പറഞ്ഞു.

Advertisment