Advertisment

ശ്രദ്ധേയമായി മലപ്പുറം മണ്ഡലം കെഎംസിസി ഇഫ്താർ

author-image
admin
New Update

ദുബൈ: കെഎംസിസി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ ഇഫ്‌ത്താർ സംഗമം, ദുബൈ അബുഹൈൽ പാർക്കിലെ കൊക്കോ ബെറി റസ്റ്റോറന്റിൽj വെച്ച്‌ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

Advertisment

ചടങ്ങിൽ റമളാൻ ഉത്ബോധന പ്രഭാഷണവും മണ്ഡലം കമ്മിറ്റി വർഷം തോറും മലപ്പുറം സിഎച്ച്‌ സെന്റർ വഴി ഡയാലിസിസിനു വിധേയരാകുന്ന രോഗികൾക്ക്‌ എത്തിക്കാറുള്ള സഹായധനശേഖരണോത്ഘാടനവും നടന്നു.

publive-image

മലപ്പുറം സിഎച്ച്‌ സെന്റർ സെക്രട്ടറി ഫെബിൻ മാസ്റ്റർ മുഖ്യാധിതി ആയിരുന്ന പരിപാടിയിൽ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ്‌ ചെമ്മുക്കൻ യാഹുമോൻ, ജനറൽ സെക്രട്ടറി പിവി നാസർ, ഭാരവാഹികളായ ഇആർ അലിമാസ്റ്റർ, കെഎം ജമാൽ തുടങ്ങിയവരും പ്രമുഖ പ്രഭാഷകൻ വിപി അഹമ്മദ്‌ കുട്ടി മദനി, കെപിപി തങ്ങൾ, ഷറഫുദ്ദീൻ ഹുദവി മൊറയൂർ, അഡ്വ. യസീദ്‌ ഇല്ലത്തൊടി, സഫീർ മൈലപ്പുറം തുടങ്ങി ദുബൈയിലെ മത, സാമൂഹ്യ, വ്യവസായ, സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു.

publive-image

മണ്ഡലം പ്രസിഡന്റ്‌ അസീസ്‌ കൂരി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഭാരവാഹികളായ സികെ ഇർഷാദ്‌ മോങ്ങം, അഷ്‌റഫ്‌ ഒഴുകൂർ, സിപി ഷബീറലി, കരീം ഫൈസി കോഡൂർ, കുരിക്കൾ മുഹമ്മദ്‌ പൂക്കോട്ടൂർ, റഹ്‌മത്തുള്ള മലപ്പുറം, ഇർഷാദലി കോഡൂർ, ഷബീർ ചെമ്മങ്കടവ്‌, ജഹ്‌ഫർ കാരാപറമ്പ്‌, ഹബീബ്‌ മലപ്പുറം, നബീൽ എക്സ്പോ, ജാബിർ അരിമ്പ്ര എന്നിവരും സംസാരിച്ചു.

ജനറൽ സെക്രട്ടറി ജൗഹർ മൊറയൂർ സ്വാഗതവും ട്രഷറർ നജ്‌മുദ്ധീൻ മലപ്പുറം നന്ദിയും പറഞ്ഞു.

Advertisment