Advertisment

കുവൈറ്റിലെ ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷ ചടങ്ങുകളില്‍ മലയാളി മാധ്യമങ്ങള്‍ക്കും സംഘടനകള്‍ക്കും വിവേചനം ! കടന്നുപോയത് മലയാളി സാന്നിധ്യം കുറഞ്ഞ ആഘോഷ ചടങ്ങുകള്‍ !

New Update

publive-image

Advertisment

കുവൈറ്റ്:  മലയാളി സാന്നിധ്യവും നിറപ്പകിട്ടുമില്ലാതെ കുവൈറ്റില്‍ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സമാപിച്ചു. സമീപ കാലത്ത് ഏറ്റവും കുറവ് മലയാളികളുടെ സാന്നിധ്യവും കേരളത്തില്‍ നിന്നുള്ള കലാകാരന്മാരുടെയും കലാ പ്രകടനങ്ങളുടെയും കുറവ് അനുഭവപ്പെട്ട സ്വാതന്ത്ര്യ ദിനാഘോഷങ്ങളാണ് കടന്നുപോയത്.

publive-image

കുവൈറ്റിലെ മലയാളി മാധ്യമങ്ങളുടെ ഭാഗിക സംഘടനയായ മലയാളി മീഡിയ ഫോറം, പ്രമുഖ ജില്ലാ അസോസിയേഷനുകള്‍, കെ എം സി സി, കല പോലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സംഘടനകള്‍ എന്നിവയൊക്കെ ഒഴിവാക്കിയാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ നിന്നും ഒഴിവാക്കിയിരുന്നു.

ക്ഷണിക്കപ്പെട്ട അതിഥികളുടെ പട്ടികയില്‍ മലയാളി സാന്നിധ്യം നന്നേ കുറവായിരുന്നു. ചടങ്ങില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനും മലയാളി സംഘടനകള്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. എല്ലാ വര്‍ഷവും സ്വാതന്ത്ര്യ ദിന ചടങ്ങുകളില്‍ ഏറ്റവും മികച്ച ദേശഭക്തിപരമായ പരിപാടികള്‍ അവതരിപ്പിച്ചു ശ്രദ്ധ നേടിയ തൃശൂര്‍ ജില്ലാ അസോസിയേഷന്‍ ഇത്തവണയും പരിപാടി അവതരിപ്പിക്കാന്‍ അവസരം ചോദിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

publive-image

മുമ്പ് ഇന്ത്യന്‍ പ്രവാസികളുടെ 247 സംഘടനകള്‍ക്ക് ഇന്ത്യന്‍ അസോസിയേഷന്‍സ് ഓഫ് കുവൈറ്റില്‍ അംഗത്വമുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 68 സംഘടനകളായി ചുരുങ്ങിയിട്ടുണ്ട്. ആദ്യം ഇത് 96 ആക്കി വെട്ടിച്ചുരുക്കിയത് വീണ്ടും കുറച്ചാണ് എണ്ണം 68 ലെത്തിച്ചത്. ഇതില്‍ ഭൂരിപക്ഷവും മലയാളി അസോസിയേഷനാണ്. ചില ജാതി, മത സംഘടനകളുടെ അസോസിയേഷനുകള്‍ക്ക് കൂട്ടത്തോടെ അംഗത്വം നല്‍കിയപ്പോള്‍, മറ്റ്‌ ചില ജാതി ബന്ധമുള്ള സംഘടനകള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികളുടെ സംഘടനകള്‍ക്കും അംഗത്വമില്ല.

കുവൈറ്റില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സംഘടനകളില്‍ ഒന്നായ സി പി എം അനുകൂല സംഘടനയായ കലയ്ക്കുപോലും അംഗീകാരം നഷ്ടപ്പെട്ടു. സി പി ഐ അനുകൂല സംഘടനയായ കേരളാ അസോസിയേഷനും എംബസിയുടെ ലിസ്റ്റില്‍ നിന്നും പുറത്തായി.

publive-image

മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിനിധികള്‍ക്കുണ്ടായ അപ്രഖ്യാപിത വിലക്കും ശ്രദ്ധിക്കപ്പെട്ടു. രണ്ടോ മൂന്നോ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് അംബാസഡര്‍ സ്വാതന്ത്ര്യ ദിന സന്ദേശം അയച്ചു നല്‍കിയത്. പൊതുവേ മാധ്യമങ്ങളോടും സംഘടനകളോടും എംബസിയുടെ ഭാഗത്ത് നിന്നും വിവേചനം ഉണ്ടായിയെന്ന ആക്ഷേപം ശക്തമായിരിക്കെ ഇക്കാര്യത്തില്‍ അംബാസിഡറുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

മുന്‍ വര്‍ഷങ്ങളിലൊക്കെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ കഴിഞ്ഞാല്‍ ചടങ്ങില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോകളും കൊണ്ട് സോഷ്യല്‍ മീഡിയ നിറയുമായിരുന്നു. എന്നാല്‍ ഇത്തവണ ഇത് നാമമാത്രമായി മാറി. എന്നാല്‍ ക്ഷണം ലഭിക്കാത്ത ചില സംഘടനകളുടെ നേതാക്കള്‍ ചമ്മല്‍ മാറ്റാന്‍ ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത് സായൂജ്യമടയുകയായിരുന്നു.

publive-image

നാടും വീടും വിട്ട് മറുനാട്ടില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഇന്ത്യന്‍ ദേശീയതയുടെ ആഘോഷങ്ങളില്‍ ഭാഗഭാക്കാകാന്‍ കഴിയുന്ന ചുരുക്കം അവസരങ്ങളാണ് സ്വാതന്ത്ര്യ ദിന, റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍.

അത്തരം ചടങ്ങുകളെ വിദേശ മണ്ണില്‍ വിവേചനങ്ങളുടെ ആക്ഷേപങ്ങള്‍ക്കിടയില്ലാത്ത അവസരങ്ങളാക്കി മാറ്റാന്‍ നടപടികള്‍ ആവശ്യമാണ്‌.

Advertisment