Advertisment

കേരളത്തില്‍ ഉറ്റവരുടെ കണ്ണീരിനൊപ്പം അണിചേരാനൊരുങ്ങി  കുവൈറ്റിലെയും മറ്റ്‌ ഗള്‍ഫ് നാടുകളിലെയും പ്രവാസി സംഘടനകള്‍. ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ച് ദുരിതാശ്വാസ സഹായത്തിന് തീരുമാനം 

New Update

publive-image

Advertisment

കുവൈറ്റ്:  അറുതിയില്ലാതെ പെയ്യുന്ന മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് കഴിയുന്ന മലയാളികളുടെ കണ്ണീരിനൊപ്പം പ്രവാസി ലോകവും കൈകോര്‍ക്കുന്നു.

അടുത്ത തിങ്കളാഴ്ച മുതല്‍ തുടങ്ങാനിരുന്ന ഓണം / ഈദ് ആഘോഷങ്ങള്‍ മാറ്റി വച്ച് അതിനുള്ള പണം നാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കാനൊരുങ്ങുകയാണ് കുവൈറ്റിലെ പ്രവാസി മലയാളി സംഘടനകള്‍.

publive-image

19 മുതല്‍ 23 വരെ ഈദ് അവധിയും 24 ന് വാരാന്ത്യ അവധിയും ആയതിനാല്‍ ലഭിക്കുന്ന അവധിക്കാലം ആഘോഷങ്ങളുടെ അവസരങ്ങളാക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രവാസി അസോസിയേഷനുകള്‍.

എന്നാല്‍ കേരളം ദുരന്തത്തില്‍ അകപ്പെട്ട സാഹചര്യത്തില്‍ നാട്ടിലെ സഹജീവികളുടെ ദുരിതത്തില്‍ പങ്കുചേരാനുള്ള ഒരുക്കത്തിലാണ് ഈ സംഘടനകള്‍. അതിനായി ആഘോഷങ്ങള്‍ മാറ്റിവച്ച് അതിനായി മുടക്കുന്ന പണം ദുരിതത്തിലായ ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് മിക്ക സംഘടനകളും ആലോചിക്കുന്നത്.

ഇക്കാര്യം തീരുമാനിക്കാന്‍ അര ഡസനിലധികം സംഘടനകള്‍ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. 19 മുതലായിരുന്നു ആഘോഷങ്ങള്‍ തുടങ്ങാനിരുന്നത്.

മിക്ക സംഘടനകളും ചാരിറ്റിക്കും കൊമേഴ്സ്യല്‍ ആയുമാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ഈ അവസരത്തില്‍ ഇത് രണ്ടും യുക്തമല്ലെന്ന തിരിച്ചറിവിലാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍.

അതേസമയം കുവൈറ്റില്‍ നിന്നും കേരളത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിനു സര്‍വീസ് ചാര്‍ജ് ഈടാക്കേണ്ടതില്ലെന്ന് ഗള്‍ഫിലെ പ്രമുഖ മണി എക്സ്ചേഞ്ച് കമ്പനിയായ ബഹറിന്‍  എക്സ്ചേഞ്ച് ( BEC ) അറിയിച്ചു .

Advertisment