Advertisment

ഓണം - ഈദ് ആഘോഷങ്ങളില്‍ നിന്നും വിട്ട് നിന്ന് കേരളത്തിലെ ദുരിതാശ്വാസ ദൌത്യങ്ങളില്‍ അണിചേരാന്‍ കുവൈറ്റിലെ സംയുക്ത സംഘടനാ യോഗത്തിന്റെ തീരുമാനം. വിപുലമായ യോഗം 18 ന് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍

New Update

publive-image

Advertisment

കുവൈറ്റ്:  ഓണം - ഈദ് ആഘോഷങ്ങളില്‍ നിന്നും വിട്ട് നിന്ന് നാട്ടിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് നേരിട്ട് സഹായം എത്തിക്കാന്‍ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ വിവിധ സംഘടനകളുടെ കൂട്ടായ്മകളുടെ തീരുമാനം.

publive-image

യുണൈറ്റഡ് മലയാളി വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി ഇന്ന് രാവിലെ അബ്ബാസിയയില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കേരളത്തിന് ഒരു കൈത്താങ്ങ്‌ എന്ന മുദ്രാവാക്യവുമായി ഈ സംരംഭത്തിന് രൂപം നല്‍കാന്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെയും മത മാധ്യമ രംഗത്തെ വിവിധ സംഘടനകളുടെയും കുവൈറ്റിലെ മലയാളി സമൂഹത്തെയും മുഴുവന്‍ പങ്കെടുപ്പിച്ച് 18 -)൦തീയതി വിപുലമായ യോഗം ചേര്‍ന്ന് തീരുമാനിച്ചു.

publive-image

18 ന് വൈകിട്ട് 6 മണിക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ ആണ് യോഗം ചേരുന്നത്. മുഴുവന്‍ നേതാക്കളെയും മലയാളി സമൂഹത്തെയും പ്രമുഖ ബിസിനസുകാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

publive-image

ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ വര്‍ഗീസ്‌ പുതുക്കുളങ്ങര, ഷൈനി ഫ്രാങ്ക്, ജോസ് ജോയല്‍, പ്രീത് ജോസ്, ബിജോ തോമസ്‌, ചാള്‍സ് പി, രാജേന്ദ്രന്‍, രഘുപാല്‍, സദാശിവന്‍, ബിജു കടവില്‍, സണ്ണി മണര്‍കാട്ട്, ശ്രീനിവാസന്‍, സുനില്‍ പി ആന്റണി, മഞ്ജു മോഹന്‍, ഷീബ ഗോപി, വര്‍ഗീസ്‌ പോള്‍, അര്‍ജുന്‍ സത്യമോഹന്‍, രാജേഷ് ആര്‍ ജെ, അനീഷ്‌ സി നായര്‍, ജോസഫ് സെബാസ്റ്റ്യന്‍, ഷിബിന്‍ ലാല്‍, പീറ്റര്‍, പ്രേംസണ്‍ കായംകുളം, ബാബു ജി ബത്തേരി, ഷാജി രാഘവന്‍, മുനീര്‍ അഹമ്മദ്, ഷിജോ മഞ്ഞളി, മണിക്കുട്ടന്‍ ഇടക്കാട്ട്, ഹബീബ് മുറ്റിച്ചൂര്‍ എന്നിവര്‍ സംബന്ധിച്ചു.

publive-image

സ്റ്റേജോ അധ്യക്ഷനോ നേതാക്കള്‍ക്ക് പ്രത്യേക നേതൃത്വമോ ഒന്നുമില്ലാതെ എല്ലാവരെയും സമന്മാരായി കണ്ടുകൊണ്ടാണ് യോഗം ചേര്‍ന്നത്. സമാനതകളില്ലാത്ത ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരിട്ട് സഹായം എത്തിക്കുന്നതിനാണ് 18 ലെ യോഗത്തില്‍ രൂപം നല്‍കുക. ഇവരുടെ പുനരധിവാസ പ്രക്രിയയില്‍ പങ്കുചേരാനാണ് തീരുമാനം.

Advertisment