Advertisment

48 കാരിയായ പ്രവാസി മലയാളി വീട്ടമ്മ കുവൈറ്റില്‍ രോഗബാധിതയായി അന്തരിച്ചു

New Update

കുവൈറ്റ്:  കുവൈറ്റില്‍ പ്രവാസി മലയാളി വീട്ടമ്മ രോഗബാധിതയായി അന്തരിച്ചു. പത്തനം‌തിട്ട അടൂർ സ്വദേശിനി പി കെ സതിയാണ് അന്തരിച്ചത്. 48 വയസായിരുന്നു. തലച്ചോറിലുണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഫർവാനിയ ആശുപത്രിയിലായിരുന്നു അന്ത്യം.

Advertisment

publive-image

കുവൈറ്റില്‍ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

ഭർത്താവ്‌: പുഷ്പകുമാർ, മക്കൾ: രേഷ്‌മ, മഹേഷ്. കല കുവൈറ്റ് ഖൈത്താൻ യൂണിറ്റ് അംഗം രതി ശശിയുടെ സഹോദരിയാണ്. കല കുവൈറ്റിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

Advertisment