Advertisment

കുവൈറ്റില്‍ പോലീസ് വാഹനമിടിച്ച് മരിച്ച മലയാളി യുവാവിന്‍റെ മൃതദേഹം നാളെ പുലര്‍ച്ചെ നാട്ടിലെത്തിക്കും

New Update

കുവൈറ്റ്:  സാല്‍മിയയില്‍ അപകടത്തില്‍ മരിച്ച 38 കാരനായ മലയാളി യുവാവ് കണ്ണൂര്‍ കടന്‍കോഡ് പൊട്ടന്‍തവിട അബൂബക്കറിന്റെ മൃതദേഹം ഇന്ന് വൈകിട്ട് ഇത്തിഹാദ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും. കോഴിക്കോട് വിമാനത്താവളത്തില്‍ നാളെ പുലര്‍ച്ചെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങും.

Advertisment

കെ എം സി സി ഹെല്‍ പ്പ് ഡസ്കിന്റെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

publive-image

സാല്‍മിയ മൈദാന്‍ ഹാവല്ലിയില്‍ വച്ച് പോലീസ് വാഹനം ഇടിച്ചായിരുന്നു അപകടം.

ഭാര്യയും രണ്ടു മക്കളുമുണ്ട്‌. മൈദാൻ ഹവാലിയിൽ ഒരു റെസ്റ്റോറന്റിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു.

ഇതോടൊപ്പം മുബാറക് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട കുണ്ടോട്ടി,കുമ്മിണിപ്പറമ്പ്, ( ആല്പറമ്പ് ) സ്വദേശി മൊയ്തീൻ കുട്ടിയുടെ മൃതദേഹവും ഇന്ന് രാത്രിയിലെ ഇത്തിഹാദ് എയർവേയ്സിൽ നാട്ടിലേക്ക് കൊണ്ട് പോകും.

Advertisment