Advertisment

ആഘോഷമാക്കി ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ രണ്ടാം വാർഷികം

New Update

കുവൈറ്റ്‌:  ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ (അജപാക്‌ )രണ്ടാം വാർഷീകം അബ്ബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. ആലപ്പുഴ ജന്മം നൽകിയ മലയാളികളുടെ പ്രിയ നടൻ നെടുമുടി വേണു ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു.

Advertisment

ആലപ്പുഴയുടെ സവിശേഷതകളും പ്രകൃതി ഭംഗിയും വിശദീകരിച്ച അദ്ദേഹം എല്ലാ മേഖലകളിലും പ്രഗത്ഭന്മാരെ സംഭാവന ചെയ്ത നാടാണ് ആലപ്പുഴയെന്നും ലോകത്തിന്റെ ഏത് ഭാഗത്തായിരുന്നാലും ജന്മനാടിനോടുള്ള സ്നേഹവും വിധേയത്വവുമാണ് പ്രവാസികൾ ഇങ്ങനെയുള്ള അസോസിയേഷനിലൂടെ ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

publive-image

പ്രസിഡണ്ട് രാജീവ് നടുവിലേമുറിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷാധികാരി ബാബു പനമ്പള്ളി, കേണൽ ഇബ്രാഹിം അൽ അവാദി, ജയകൃഷ്ണൻ നായർ, ബിജു ജോർജ്ജ്, ഹസീബ് അബ്ബാസ്, ഗോപാൽ, അയൂബ് കച്ചേരി, മാത്യു ചെന്നിത്തല, സൂചിത്രാ സജി, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

വാർഷീക ആഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം ജലീബ് അൽ ഷുവൈക്ക് പോലീസ് മേധാവി കേണൽ ഇബ്രാഹിം അൽ അവാദിക്ക് നൽകികൊണ്ട് നെടുമുടി വേണു നിർവഹിച്ചു. നടൻ നെടുമുടി വേണുവിന് രാജീവ് നടിവിലേമുറി പൊന്നാട അണിയിച്ചും സണ്ണി പത്തിച്ചിറ മൊമെന്റോ നൽികിയും ആദരിച്ചു.

ലോക കേരള സഭയിലേക്ക് കേരള സർക്കാർ തിരെഞ്ഞെടുത്ത അജപാക്‌ അംഗങ്ങളായ സാം പൈനുമ്മൂടിന് മാത്യു ചെന്നിത്തലയും ശ്രിംലാൽ മുരളിക്ക് ബിനോയ് ചന്ദ്രനും, അസോസിയേഷന്റെ ഉപഹാരം നൽകി ആദരിച്ചു.

publive-image

സ്റ്റെർലിംഗ്‌ ഇന്റർനാഷണൽ കമ്പനി ഡയറക്ടർ ജയകൃഷ്ണൻ നായർക്ക് തോമസ് പള്ളിക്കലും ബുബിയാൻ ഗ്യാസ് സി. ഇ. ഒ. ബിജു ജോർജ്ജിന് ഫിലിപ്പ് സിവി തോമസും അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിഗ് മാനേജർ ഹസീബ് അബ്ബാസിന് അഷ്‌റഫ് മണ്ണാംചേരിയും ടി. വി. എസ്. കമ്പനി മാർക്കറ്റിഗ് മാനേജർ ഗോപാലിന്‌ അബ്ദുൽ റഹ്‌മാൻ പുഞ്ചിരിയും ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ അയൂബ് കച്ചേരിക്ക് സിറിൽ ജോൺ ചമ്പക്കുളവും ഹാസീബിന് അജി കുട്ടപ്പനും തുടർ പഠനത്തിനായി നാട്ടിലേക്ക് പോകുന്ന അജപാക്‌ അംഗം കുമാരി ദീപിക ദിലിക്ക് സുഭാഷ് ചെറിയനാടും നാടൻ പാട്ട്കാരനും അജപാക്‌ എക്സിക്കൂറ്റീവ് അംഗംകൂടിയായ ജി. എസ്. പിള്ളക്ക് സിബി പുരുഷോത്തമനും അബ്ദുൽ റഹ്‌മാൻ പുഞ്ചിരിക്ക് ബിജി പള്ളിക്കലും മൊമെന്റോകൾ നൽകി.

മാസ്റ്റർ രോഹിത് ശ്യാമിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗപരിപാടിക്ക് ജനറൽ സെക്രട്ടറി സണ്ണി പത്തിച്ചിറ സ്വാഗതവും ജനറൽ കൺവീനർ നൈനാൻ ജോൺ കൃതജ്ഞതയും പറഞ്ഞു.

ശ്വേത സജി അവതരിപ്പിച്ച രംഗപൂജയോട് ആരംഭിച്ച കലാപരിപാടികളിൽ പ്രശസ്ത പിന്നണി ഗായകരായ വിധു പ്രതാപ്, നയനാ നായർ, സലീൽ സലിം, എന്നിവരുടെ ഗാനമേളയും ജൂനിയർ ശിവമണി ജിനോ അവതരിപ്പിച്ച ബാൻഡും കോമഡി കലാകാരന്മാരായ ബൈജു ജോസ്, സ്റ്റാൻലി കോട്ടയം എന്നിവർ അവതരിപ്പിച്ച സ്റ്റേജ് ഷോയും ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷീകം ആഘോഷമാക്കി മാറ്റി.

ഹരി പത്തിയൂർ, സാബു എം പീറ്റർ , ഫ്രാൻസിസ് ചെറുകോൽ, ബിജി പള്ളിക്കൽ, സക്കറിയ കുരുവിള, ശശി ചെല്ലപ്പൻ, അജി ഈപ്പൻ, കുര്യൻ തോമസ്, ജോമോൻ ജോൺ, ഫ്രാൻസിസ് ചെറുകോൽ, സക്കറിയ ആലപ്പുഴ , മനോജ്‌ പരിമണം,ശശി വലിയകുളങ്ങര , അജി ഈപ്പൻ, കുര്യൻ ചെറിയനാട് , ജോമോൻ ജോൺ, ബാബു തലവടി, രാജൻ കെ ജോൺ, അനിൽ വള്ളികുന്നം, സുമേഷ് കൃഷ്ണൻ,സജീവ് പുരുഷോത്തമൻ, പൗർണമി സംഗീത്, അമ്പിളി ദിലി ജോളി രാജൻ, ജിതാ മനോജ്‌ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment