Advertisment

കുവൈറ്റില്‍ 30 ദിവസം പ്രായമായ കുഞ്ഞിനെ കവറിലാക്കി കെട്ടിടത്തിന് പുറത്ത് ഉപേക്ഷിച്ച നിലയില്‍ ! കുഞ്ഞ് ഇന്ത്യന്‍ വംശജയെന്ന്‍ സംശയം 

New Update

കുവൈറ്റ്:  30 ദിവസം പ്രായമായ കൈക്കുഞ്ഞിനെ കവറിലാക്കി കുവൈറ്റില്‍ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തില്‍ ഉപേക്ഷിച്ച നിലയില്‍. ഇന്ത്യന്‍ വംശജയെന്ന്‍ സംശയിക്കുന്ന കുഞ്ഞിനെയാണ് അബ്ബാസിയയിലെ ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തിന്റെ ലിഫ്റ്റിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

ക്യാമറയും സെക്യൂരിറ്റിയും ഇല്ലാത്ത ഭാഗം നോക്കിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കുന്നത്.

publive-image

രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ നേഴ്സുമാരാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് കുഞ്ഞ് കിടക്കുന്നത് കണ്ടെത്തിയത്. ഉടന്‍ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന്‍ പോലീസ് ആംബുലന്‍സുമായെത്തി കുഞ്ഞിനെ രക്ഷപെടുത്തി.

എന്നാല്‍ ഈ ഭാഗത്തേയ്ക്ക് കുഞ്ഞിനെ ഒളിപ്പിച്ച കവറുമായി വന്ന ആളുകളെ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. കുവൈറ്റില്‍ കൂടിതാമസക്കാരായ (ചിന്നവീട്) പ്രവാസികള്‍ക്കുണ്ടായ കുഞ്ഞായിരിക്കും ഇതെന്നാണ് സംശയം.

ഇത്തരം ആളുകള്‍ക്ക് സംഭവിക്കാവുന്ന അബദ്ധങ്ങള്‍ പരിഹരിക്കാന്‍ അബോര്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കുവൈറ്റില്‍ കര്‍ശന വിലക്കുണ്ട്. ഈ സാഹചര്യത്തിലായിരിക്കാം കുഞ്ഞിനെ ഉപേക്ഷിച്ച് പോയതെന്ന് സംശയിക്കുന്നു.

Advertisment