Advertisment

ഗള്‍ഫ് ജനത നേരിടുന്ന വൈറ്റമിന്‍ - ഡി അപര്യാപ്തത കണ്ടെത്താന്‍ പരിശോധനാ പായ്ക്കേജുമായി കുവൈറ്റ് ബദര്‍ അല്‍ സമ ! വൈറ്റമിന്‍ കുറവ് കണ്ടെത്താനും പരിശോധനയ്ക്കുമായി പ്രത്യേക സംവിധാനം !

New Update

കുവൈറ്റ്:  ലോകാരോഗ്യ സംഘടനയുടെയും ഈ രംഗത്തെ വിവിധ ആധികാരിക സംവിധാനങ്ങളുടെയും വിലയിരുത്തല്‍ പ്രകാരം ഗള്‍ഫ് രാജ്യങ്ങളിലെ ആകെ ജനസംഖ്യയുടെ 70 ശതമാനത്തോളം പേരിലും വൈറ്റമിന്‍ ഡിയുടെ കുറവ് ഉള്ളതായാണ് കണ്ടെത്തല്‍. പല രോഗങ്ങളിലേക്കുമുള്ള ഒരു വ്യക്തിയുടെ ആദ്യ ചുവടുവയ്പ്പാണ് വൈറ്റമിന്‍ ഡിയുടെ കുറവ്.

Advertisment

publive-image

അതിനാല്‍ തന്നെ ജി സി സി ജനസംഖ്യയില്‍ ഈ കുറവ് പരിഹരിക്കാനുള്ളതാകണം സര്‍ക്കാരുകളുടെ ആരോഗ്യ രംഗത്തെ ആദ്യ ചുവടെന്നാണ് ആരോഗ്യ രംഗത്തെ ആധികാരിക സംഘടനകള്‍ ജി സി സി രാജ്യങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.

ഇത് മുന്നില്‍ കണ്ടുകൊണ്ട്‌ വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത കണ്ടെത്താനും ചികിത്സിക്കാനുമുള്ള മുന്നൊരുക്കങ്ങള്‍ ഗള്‍ഫിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ തുടക്കം കുറിച്ചിരിക്കുകയാണ്.

publive-image

ഗള്‍ഫിലെ പ്രമുഖ ക്ലിനിക്കല്‍ ലാബായ ബദര്‍ അല്‍ സമ (BADR AL SAMAA) ഇക്കാര്യത്തില്‍ ഒരുപടി കൂടി മുന്നോട്ട് പോയിരിക്കുകയാണ്. തങ്ങളുടെ ഉപയോക്താക്കള്‍ക്കായി വൈറ്റമിന്‍ ഡി പരിശോധനയ്ക്കായി പ്രത്യേക സ്കീം തന്നെ ബദര്‍ അല്‍ സമ പുറത്ത് വിട്ടിരിക്കുന്നു. 9 കെ ഡി മാത്രമാണ് ഇതിന്റെ ചിലവ്.

കാത്സ്യം പരിശോധന, വൈറ്റമിന്‍ ഡി പരിശോധന, ഡോക്ടറുടെ വിദഗ്ധ കണ്‍സള്‍ട്ടേഷന്‍ എന്നിവ ഉള്‍പ്പെടെയാണ് ഈ പായ്ക്കേജ്. ആധുനിക യന്ത്ര സജ്ജീകരണങ്ങള്‍ ഉള്‍പ്പെടെയൊരുക്കിയാണ് ബദര്‍ അല്‍ സമ ഈ ദൌത്യം ഏറ്റെടുത്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പോസ്റ്റര്‍ കാണുക.

badar al sama
Advertisment