Advertisment

പാത്തുമ്മേന്‍റെ ആട്, പുയ്യാപ്ല കോഴി, കുഞ്ഞക്കാന്റെ ബീഫ് - കുവൈറ്റ് മലയാളികളുടെ ഈദ് ഉത്സവം രുചിയുടെ ആഘോഷമാക്കാന്‍ ഈദ് സ്പെഷ്യല്‍ മെനുവുമായി കാലിക്കറ്റ് ലൈവ് !!

New Update

publive-image

Advertisment

കുവൈറ്റ്:  പുണ്യങ്ങളുടെ ആഘോഷമായ ഈദുല്‍ ഫിത്തറിന് രസ ചാര്‍ത്തുമായി കാലിക്കറ്റ് ലൈവ് ഒരുക്കുന്ന രുചിയുത്സവം ഇത്തവണ കുവൈറ്റ് മലയാളികളുടെ ഈദിനെ ആഘോഷമാക്കും. മലബാര്‍ ബിരിയാണികളുടെ ഒരു കലവറ തന്നെയൊരുക്കിയാണ് മികവാര്‍ന്ന രുചികളുടെ വിഭവങ്ങളുമായി ഇത്തവണ കാലിക്കറ്റ് ലൈവ് ആളുകളെ വരവേല്‍ക്കുന്നത്.

publive-image

ഈദ് മെനുവില്‍ മുഴുവന്‍ ഈദ് ടച്ചാണ് നിറഞ്ഞു നില്‍ക്കുന്നത്. രുചിയുടെ വ്യത്യസ്തമായ അനുഭവങ്ങളാണ് അവയില്‍ നിറയുക. രഹത് സര്‍ബത്താണ് റമദാനില്‍ കാലിക്കറ്റ് ലൈവിലെത്തുന്ന മലയാളികളെ വരവേല്‍ക്കുന്നത്.

publive-image

ദുനിയാവിലെ ചിക്കനും ഖല്‍ബിലെ ഫിഷും സ്റ്റാര്‍ട്ടറായിട്ടുണ്ട്. പുയ്യാപ്ല കോഴി, പാത്തുമ്മേന്റെ ആട്, കടലിന്റെ ബര്‍ക്കാത്ത്, കുഞ്ഞക്കാന്റെ ബീഫ് എന്നിവയാണ് പ്രധാന വിഭവങ്ങള്‍. ഡസേര്‍ട്ട് ആയി സ്പെഷ്യല്‍ മൊഹബത്ത് സ്വീറ്റ് ഒരുക്കിയിട്ടുണ്ട്.

publive-image

ലഞ്ച് സ്പെഷ്യല്‍ വിഭവങ്ങള്‍ ചിക്കന്‍ ദം ബിരിയാണി, മട്ടന്‍ ബിരിയാണി, തലശ്ശേരി ചിക്കന്‍ ബിരിയാണി, ചിക്കന്‍ ബാംബൂ ബിരിയാണി, ഫിഷ്‌ ബിരിയാണി, ഹാമൌര്‍ ബിരിയാണി, കൈനകരി മീന്‍ പൊള്ളിച്ചത്, തവ ഗ്രില്‍ഡ്‌ ഫിഷ്‌ എന്നിവയാണ്.

publive-image

സാല്‍മിയയില്‍ മറീനാ മാളിന് എതിര്‍വശത്താണ് ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരമായി മാറിയ കാലിക്കറ്റ് ലൈവ് സ്ഥിതി ചെയ്യുന്നത്. ഓരോ ആഘോഷങ്ങള്‍ക്കും വ്യത്യസ്ത ശൈലിയും രുചിയുമായി ഇവര്‍ അവതരിപ്പിക്കുന്ന വിഭവങ്ങള്‍ പ്രവാസികളുടെ ആകമാനം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

 

 

calicut live
Advertisment