Advertisment

പ്രവാസലോകത്തെ സൗഹൃദക്കൂട്ടായ്മയിൽ പിറന്ന ക്രിസ്തീയ ഭക്തിഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു

New Update

പ്രവാസലോകത്തെ സൗഹൃദ കൂട്ടായ്മയിൽ പിറന്ന ക്രിസ്തീയ ഭക്തിഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു .തമ്പുരു ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ മ്യൂസിക് ബീറ്റ്സുമായി ചേർന്ന് അവതരിപ്പിച്ച "കാരിരുമ്പാണിയാൽ" എന്ന മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ അണിയറ പ്രവർത്തകർ എല്ലാവരും പ്രവാസികളാണ്.

Advertisment

പീഡാനുഭവ വാരത്തിന്റെ തുടക്കത്തിൽ വലിയ നോമ്പിലെ 39 ദിവസമായ മാർച്ച് 22ന് പ്രകാശിതമായ ആൽബം സമൂഹമാധ്യമങ്ങളിൽ വഴി പതിനായിരങ്ങൾ കണ്ടുകഴിഞ്ഞു.

publive-image

ഈ ആൽബത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നിരവധി ഡിവോഷണൽ ഹിറ്റുകളിലൂടെ പ്രവാസികൾക്ക് പരിചിതനായ ദുബായ് പ്രവാസി ജോർജ്മാത്യു ചെറിയത്ത് ആണ്.

യേശുവിന്റെ ക്രൂശീകരണവും ഉയിർപ്പും ആവിഷ്ക്കരിച്ച് ഹൃദ്യമായ വരികൾക്കൊണ്ടും, ശ്രവണസുന്ദരമായ സംഗീതംകൊണ്ടും, ശ്രദ്ധേയമായ

ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജിതിൻ മാത്യു ആണ്.

കുവൈറ്റിലെ പ്രശസ്തനായ ഗായകൻ ബിനോയ് ജോണി ആലപിക്കുന്ന ഈ ഗാനത്തിന്റെ പിന്നണിയിൽ -ഓർക്കസ്ട്രേഷൻ - പ്രദീപ് ടോം ,ക്രീയേറ്റീവ് സപ്പോർട്ട് - ഷൈജു അടൂർ ,ക്യാമറ - ഷൈജു അഴിക്കോട് ,വോക്കൽ റെക്കോർഡിങ് - നെബു അലക്സ് , ഫൈനൽ മിക്സ് - ജിന്റോ ജോൺ . പോസ്റ്റർ ഡിസൈൻ - ജോജി മാനുവൽ പബ്ലിസിറ്റി- സാജു സ്റ്റീഫൻ എന്നിവർ പ്രവർത്തിച്ചു.

നിതിൻ തോട്ടത്തിൽ സംവിധാനം നിർവഹിച്ച ആൽബത്തിന്റെ ചിത്രീകരണം നടത്തിയത് കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെയും അബ്ദാലി വഫറ മരുഭൂമികളുടെയും പശ്ചാത്തലത്തിലാണ് .

നേരത്തെ ഇതേ ടീം ഒന്നിച്ച് തമ്പുരു ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ "ഓണക്കൂട്ട്" എന്ന ആൽബം സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

വീഡിയോ കാണുവാൻ താഴെയുള്ള ലിങ്ക് ക്ലിക് ചെയ്യുക;

https://m.facebook.com/story.php?story_fbid=2049927138357328&id=1376966695653379

Advertisment