Advertisment

മനുഷ്യനെ കൊല്ലുന്ന പ്രതിരോധം അപരാധമാണ്: ഫൈസല്‍ മഞ്ചേരി

New Update

കുവൈറ്റ്:  അഭിമന്യുവിന്റെ അതി ദാരുണമായ കൊലപാതകം അപലപനീയവും, അത് നടത്തിയവര്‍ പ്രതിനിധീകരിക്കുന്നത് അപകടകരമായ രാഷ്ട്രീയത്തെയും ആണ്. മനുഷ്യനെ കൊല്ലുന്ന പ്രതിരോധം അപരാധമാണ്. തിന്മയെ നന്മ കൊണ്ട് നേരിടാനും നീതിക്ക്‌ വേണ്ടി നിലകൊള്ളനുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

Advertisment

അന്യായമായി ഒരാളെ കൊന്നാല്‍ മാനവരാശിയെ മുഴുവന്‍ കൊല്ലുന്നതിനു തുല്യമാണ് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് എന്ന് ഫൈസല്‍ മഞ്ചേരി പറഞ്ഞു. അക്രമ രാഷ്ട്രീയം കൊണ്ട് ഒന്നും നേടാന്‍ കഴിയില്ല.

publive-image

വിയോജിപ്പിന്റെ പേരില്‍ അപരനെ കൊലപ്പെടുത്തുന്ന ക്രൂരതകള്‍ ചെയ്യുന്നതില്‍ മുഖ്യധാര പാര്‍ട്ടികള്‍ പ്രതികളാണ്‌. മനുഷ്യനെ കൊന്ന് പാര്‍ട്ടികള്‍ രക്ത രക്ഷസുക്ളായി മാറുന്ന അതി ഭികരമായ അവസ്ഥയാണ് ഇന്ന് നാട്ടിലുള്ളത്. അരിവാള്‍ ചുറ്റിക നക്ഷത്രം എന്നത് അരിവാളും ചുറ്റികയും കൊണ്ട് കയ്യും കാലും ചെവിയും അറുത്ത്‌ നക്ഷത്രം എന്നിക്കുന്നതാവരുത് എന്നും ഫൈസല്‍ മഞ്ചേരി പറഞ്ഞു.

എറണാകുളം മഹാരാജാസ്‌ കോളേജ്‌ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിന്റെ ദാരുണമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അക്രമ രാഷ്ട്രീയം നിലപാടുകള്‍ വിചാരണ ചെയ്യപെടുന്നു എന്ന തലകെട്ടില്‍ അബ്ബാസിയ പ്രവാസി ഓഡിറ്റൊറിയത്തില്‍ കെ ഐ ജി സംഘടിപ്പിച്ച സംവാദത്തില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ഫൈസല്‍ മഞ്ചേരി.

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരുപാട് നടന്നിട്ടുണ്ടെങ്കിലും മതരാഷ്ട്രീയതിന്റെ കൊലപാതകം വലിയ അപകടങ്ങള്‍ വരുത്തുമെന്നും, വര്‍ഗീയ ഫാസിസ്റ്റ്‌ ശക്തികളുടെ വളര്‍ച്ചക്ക്‌ ഇത് വലിയ കാരണം ആകുമെന്നും സംവാദത്തില്‍ പങ്കെടുത്ത് സംസാരിച്ച ചെസില്‍ രാമപുരം പറഞ്ഞു.

കൊലപാതകം നടത്തുന്ന രാഷ്ട്രീയം പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കല്‍ ഉള്‍പെടെയുള്ള ശിക്ഷാനിയമം നടപ്പിലാകിയാല്‍ ഇത്തരം കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കും എന്നും ചെസില്‍ അഭിപ്രായപെട്ടു.

publive-image

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപെട്ട് പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന എസ്ഡി പി ഐ യെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റെപെടുതനം എന്നും, മുസ്ലിം ലീഗ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ ദുര്‍ബലപെടുതാന്‍ സി പി എം ആണ് ഇവര്‍ക്ക്‌ എല്ലാ പിന്തുണയും നല്‍കുന്നത് എന്ന് ബഷീര്‍ ബാത്ത അഭിപ്രായപെട്ടു.

കേരളം വിറങ്ങലിച്ച ഒരു കൊലപാതകം ആണ് അഭിന്യുവിന്റെ കൊലപാതകം എന്നും കേരളത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതകം നടത്തിയിട്ടുണ്ടെങ്കിലും അവരൊന്നും പ്രത്യശാസ്ത്ര പിന്‍ഭലതോടെ അതിനെ ന്യയികരിചിട്ടില എന്നും എന്നാല്‍ ഇത്തരം കൊലപാതകങ്ങളെ വിമര്‍ശിക്കാന്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശം ഇല്ല എന്നും നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ഏശു ക്രിസ്തുവിന്റെ വചനത്തെ ഉദ്ധരിച്ച് അന്‍വര്‍ സഈദ്‌ അഭിപ്രായപെട്ടു.

അഭിമന്യുവിന്റെ കൊലപാതകം മറ്റ് രാഷ്ട്രീയ കൊലപാതകവുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല എന്നും ഇടതുപക്ഷം ദുര്‍ബലമായാല്‍ ഫാസിസ്റ്റ് ശക്തികളുടെ വിജയം എളുപ്പമാകുമെന്നും സത്താര്‍ കുന്നില്‍ പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ലീഗ് ഒരു അക്രമ പ്രവര്‍ത്തങ്ങളും ഇത് വരെ നടത്തിയിട്ടില്ല എന്നും സത്താര്‍ പറഞ്ഞു.

ഇസ്ലാമിന്റെ പേരില്‍ ഇസ്ലാം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന എന്‍ ഡി എഫിനെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും തുടക്കം മുതല്‍ ജമാഅത്തെ ഇസ്ലാമിയും അതിന്റെ പോഷക ഘടകങ്ങളും എതിര്‍ത്തിട്ടുണ്ടെന്നും, പ്രവാചക നിന്ദയുടെ പേരില്‍ ജോസഫ്‌ മാഷിന്റെ കൈ വെട്ടിയപ്പോള്‍ ജോസഫ്‌ മാഷിനു രക്തം നല്‍കിയാണ് യദാര്‍ത്ഥ പ്രവചാകാദ്യപനം കായ്ഴ്ച വെച്ചത് എന്ന് ശരീഫ്‌ പി ടി പറഞ്ഞു. വര്‍ഗ രാഷ്ട്രീയത്തിന് പകരം വര്‍ഗീയ കാര്‍ഡ്‌ ഇറക്കുന്ന സി പി എം നയം പാര്‍ട്ടിയുടെ നാശത്തില്‍ കാരണം ആകുമെന്നും ശരീഫ്‌ പി ടി അഭിപ്രായപെട്ടു.

Advertisment