Advertisment

ദുരിത മേഖലയിൽ കെ എ ഇ കുവൈത്തിന്റെ ഒന്നര ലക്ഷം രൂപയുടെ സഹായം

New Update

കുവൈറ്റ്:  കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയയായ കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കേരളത്തിലെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന്നായി അംഗങ്ങളിൽ നിന്നും സ്വരൂപിച്ച ഒന്നര ലക്ഷം രൂപയുടെ സഹായം അടുത്ത ദിവസം തന്നെ കണ്ണൂർ , വയനാട് , കോഴിക്കോട് , ജില്ലകളിലെ ദുരിതാശ്വസ കേന്ദ്രങ്ങളിലെ ആളു കൾക്ക് അവരുടെ അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി നൽകുമെന്ന് കെ ഇ എ ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

പ്രസ്തുത ജില്ലകളിലെ . കളക്ടർമാരുടെ നിർദേശങ്ങൾ അനുസരിച്ചായിരിക്കും സഹായം നൽകുക. ഇതുമായി ബന്ധപ്പെട്ടു കെ ഇ എ ഭാരവാഹികൾ കളക്ടർമാരുമായി ആശയവിനിമയം നടത്തുകയും ദുരിത ബാധിദർക്കാവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം ആവശ്യങ്ങൾക്കനുസരിച്ചുള്ള വസ്ത്രങ്ങളും എത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Advertisment