Advertisment

കല കുവൈറ്റ് ‘പാട്ട് പൂക്കും കാലം’ നാടകഗാന മത്സരം സംഘടിപ്പിക്കുന്നു

New Update

കുവൈറ്റ്:  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നാല്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സാൽമിയ മേഖല കമ്മിറ്റിയുടെ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റ് പൊതു സമൂഹത്തിനായി ‘പാട്ട് പൂക്കും കാലം’ എന്ന പേരിൽ നാടകഗാന മത്സരം സംഘടിപ്പിക്കുന്നു.

Advertisment

സെപ്റ്റംബർ 28 ന് സാൽ‌മിയ ഇന്ത്യൻ പബ്ലിക് സ്കൂളിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ വിജയകരമായുള്ള നടത്തിപ്പിനു വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണം സാൽ‌മിയ കല സെന്ററിൽ വെച്ചു നടന്നു.

publive-image

പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കമ്മിറ്റിയുടെ ജനറൽ കൺ‌വീനർ ആയി പ്രജീഷ് തട്ടോളിക്കരയെ തിരഞ്ഞെടുത്തു. ജോർജ്ജ് തൈമണ്ണിൽ (പ്രോഗ്രാം), നിജാസ് (സാമ്പത്തികം), ശരത്ത് ചന്ദ്രൻ (പബ്ലിസിറ്റി), ഉണ്ണികൃഷ്ണൻ (സ്റ്റേജ്&സൌണ്ട്), രാജീവ് അമ്പാട്ട് (ജഡ്ജസ്), അബ്ദുൽ നിസാർ (പ്രൈസ്), കൃഷ്ണകുമാർ (ഭക്ഷണം), അരവിന്ദൻ (രജിസ്ട്രേഷൻ) എന്നിവരുടെ നേതൃത്ത്വത്തിലുള്ള വിവിധ സബ്‌കമ്മിറ്റികൾ പരിപാടിക്ക് നേതൃത്വം നൽകും.

സ്വാഗത സംഘം രൂപീകരണ യോഗത്തിൽ സാൽ‌മിയ മേഖല പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് പ്രസീദ് കരുണാകരൻ, ട്രഷറർ രമേഷ് കണ്ണപുരം, സാൽമിയ മേഖല ആക്ടിംഗ് സെക്രട്ടറി മാത്യു ജോസഫ് എന്നിവർ പങ്കെടുത്തു.

പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 60798720, 66736369, 50855101 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment