Advertisment

പ്രളയ നഷ്ടത്തില്‍ പ്രവാസികളുടെ കണക്കെടുക്കാത്ത നോര്‍ക്കക്കെതിരെ പ്രവാസി സംഘടനകള്‍ ! കുവൈറ്റ് മലയാളികള്‍ നടത്തിയ കണക്കെടുപ്പില്‍ 461 പേര്‍ വെളിപ്പെടുത്തിയത് 14 കോടിയുടെ നഷ്ടം ! പിരിവ് മാത്രം പോരാ, പ്രവാസികളോട് കരുണയും വേണമെന്ന് സംഘടനാ നേതാക്കള്‍ !

New Update

കുവൈറ്റ്:  നാട് മുഴുവന്‍ നാശം വിതച്ച മഹാ പ്രളയത്തില്‍ നിന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ കുവൈറ്റിലെ പ്രവാസി സംഘടനകള്‍ രംഗത്തേക്ക്.

Advertisment

പ്രവാസികളുടെ കുടുംബത്ത് എന്ത് നഷ്ടങ്ങളുണ്ടായെന്ന കണക്കെടുക്കാന്‍ സര്‍ക്കാരോ പ്രവാസികള്‍ക്ക് വേണ്ടി എന്ന് പറയുന്ന നോര്‍ക്കയോ രംഗത്ത് വരാത്ത സാഹചര്യത്തില്‍ സ്വന്തം നിലയ്ക്ക് ദുരിത ബാധിതരുടെ കണക്കെടുത്ത് നഷ്ടങ്ങള്‍ വിലയിരുത്തിയിരിക്കുകയാണ് കുവൈറ്റിലെ പ്രവാസികള്‍.

publive-image

പ്രവാസി സമൂഹത്തെ പിരിവിനുള്ള ഉപാധിയായി മാത്രം കരുതുന്ന സര്‍ക്കാരുകള്‍ക്കെതിരെ വന്‍ രോക്ഷമാണ് വിവിധ സംഘടനാ ഭാരവാഹികള്‍ ഇത് സംബന്ധിച്ച് സെന്‍റര്‍ ഫോര്‍ ഇന്ത്യ സ്റ്റഡി സെന്‍റര്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കുവച്ചത്.

ഇത് സംബന്ധിച്ച് പ്രവാസി കൂട്ടായ്മകള്‍ നടത്തിയ പഠനത്തില്‍ ഇതുവരെ 461 പ്രവാസികളാണ് നാട്ടിലെ പ്രളയത്തില്‍ അവര്‍ക്കുണ്ടായ നഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കണക്കുകള്‍ പ്രകാരം 14.20 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കപ്പെടുന്നത്.

publive-image

30 -)൦ തീയതി വരെ നഷ്ടങ്ങള്‍ അറിയിക്കാന്‍ കാലാവധിയുണ്ട്. അതോടെ നഷ്ടങ്ങളുടെ കണക്ക് 22 കോടിയിലെത്തുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ജില്ല തിരിച്ചാണ് കുവൈറ്റ് പ്രവാസികളുടെ നഷ്ടങ്ങളുടെ കണക്കെടുത്തിരിക്കുന്നത്. ഇതുപ്രകാരം കുവൈറ്റിലെ പ്രവാസികള്‍ക്ക് ഏറ്റവുമധികം നഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത് ആലപ്പുഴയിലാണ്. ഇവിടെ മാത്രം 177 കുടുംബങ്ങള്‍ക്കായി 54 ലക്ഷം രൂപയുടെ നഷ്ടങ്ങളാണ് കണക്കാക്കപ്പെടുന്നത്.

https://www.facebook.com/janamtvkuwait/videos/246151539431926/

എറണാകുളം ജില്ലയില്‍ 29 ലക്ഷവും ഇടുക്കി ജില്ലയില്‍ 10 ലക്ഷവും രൂപയുടെ നഷ്ടങ്ങള്‍ കണക്കാക്കുന്നു.  പത്തനംതിട്ട ജില്ലയില്‍ 23 ലക്ഷവും തൃശൂര്‍ ജില്ലയില്‍ 16 ലക്ഷവും രൂപയുടെ നഷ്ടങ്ങള്‍ കണക്കാക്കുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം കുവൈറ്റില്‍ സാലറി ചലഞ്ച് ആഹ്വാനവുമായെത്തിയ നോര്‍ക്കയുടെ പ്രതിനിധികളോട് പ്രവാസികളുടെ കണക്കെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനൊരു കണക്കെടുപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു മറുപടി. പ്രവാസികളുടെ നഷ്ടങ്ങളുടെ വിവര ശേഖരണത്തിന് താല്‍പര്യവും അവര്‍ പ്രകടിപ്പിച്ചില്ല. പകരം സാലറി ചലഞ്ചിലൂടെ 30 കോടി സമാഹരിക്കാനായിരുന്നു ആഹ്വാനം.

publive-image

നാട്ടിലെ ദുരിതങ്ങളറിഞ്ഞ ഉടന്‍ സഹോദരങ്ങളുടെ നഷ്ടങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്ന് ഇതിനോടകം കുവൈറ്റില്‍ നിന്ന് മാത്രം പ്രവാസികള്‍ കോടിക്കണക്കിന് രൂപ നാട്ടിലേക്ക് അയച്ചിട്ടുണ്ട്. അതിനു പുറമെയാണ് ഇപ്പോള്‍ വീണ്ടും പിരിവ് എത്തുന്നത്.

കഴിഞ്ഞ ദിവസമാണ് പ്രളയത്തില്‍ തന്റെ സമ്പാദ്യം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി നശിച്ചതറിഞ്ഞ കുവൈറ്റ് മലയാളിയായ റാന്നി സ്വദേശി ഹൃദയാഘാദം മൂലം ഇവിടെ അന്തരിച്ചത്.

publive-image

<പ്രളയത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ചതറിഞ്ഞ് ഹൃദയാഘാദം മൂലം അന്തരിച്ച റാന്നി വടക്കിനേത്ത് ശ്രീകുമാര്‍ നായര്‍>

പ്രളയ ദുരിതങ്ങളുടെ ഭാഗമായി തന്റെ വീട്ടിലുണ്ടായ നഷ്ടങ്ങളെക്കുറിച്ച് അറിഞ്ഞത് മുതല്‍ അദ്ദേഹം മാനസിക സമ്മര്‍ദ്ദങ്ങളിലായിരുന്നു. ഒടുവില്‍ ഹൃദയം തകര്‍ന്ന്‍ മരണവും സംഭവിച്ചു. ദുരിതം ബാധിച്ച പ്രവാസികളുടെ യഥാര്‍ത്ഥ ചിത്രമാണിത്.

Advertisment