Advertisment

പ്രളയം കവർന്നെടുത്ത സതീഷിന്റെ ഉപജീവനമാർഗ്ഗമായ സ്റ്റുഡിയോയുടെ പുനർ ജീവന്‌ വേണ്ടി ലാൽകെയേർസ്സ്‌ കുവൈറ്റിന്റെ സഹായ ഹസ്തം

New Update

publive-image

Advertisment

കുവൈറ്റ്:  ലാൽകെയേർസ്സ്‌ കെയർ ഫോർ കേരളയുടെ ഭാഗമായി ലാൽകെയേർസ്സ്‌ കുവൈറ്റ്‌ സമാഹരിച്ച തുക, പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ ഇടപ്പാവൂരിൽ സ്റ്റുഡിയോ നടത്തി വന്നിരുന്ന സതീഷിന്‌ കൈമാറി. സ്റ്റുഡിയോയിലേക്ക്‌ വേണ്ടി അവശ്യ സാധനങ്ങൾ വാങ്ങാനായാണ് ധന സഹായം കൈമാറിയത്.

publive-image

ഇക്കഴിഞ്ഞ പ്രളയത്തിൽ സതീഷിന്റെ ജീവനോപാധിയായ സ്റ്റുഡിയോയിൽ വെള്ളം കയറി സർവ്വതും നശിച്ചിരുന്നു. ലാൽകെയേർസ്സ്‌ കുവൈറ്റ്‌ പ്രസിഡന്റ് ഷിബിൻലാൽ ഓൾ ഇന്ത്യാ കോഡിനേറ്റർ ഷിഗിന്റെ സാന്നിദ്ധ്യത്തില്‍ തുക കൈമാറി.

Advertisment